രാഷ്‌ട്രീയ മു​ത​ലെ​ടു​പ്പി​നു സി​ബി​ഐ കൂ​ട്ടു​നി​ന്നു: സി​പി​എം
രാഷ്‌ട്രീയ മു​ത​ലെ​ടു​പ്പി​നു സി​ബി​ഐ കൂ​ട്ടു​നി​ന്നു: സി​പി​എം
Friday, December 3, 2021 12:22 AM IST
കാ​സ​​ര്‍​ഗോ​​ഡ്: പെ​​രി​​യ​​ കൊ​​ല​​ക്കേ​​സി​​ൽ രാ​ഷ്‌​ട്രീ​​യ മു​​ത​​ലെ​​ടു​​പ്പി​​ന് സി​​ബി​​ഐ കൂ​​ട്ടു​​നി​​ന്നു​​വെ​​ന്ന് സി​​പി​​എം. കോ​​ൺ​​ഗ്ര​​സ്‌ പ​​റ​​ഞ്ഞ​​വ​​രെ സി​​ബി​​ഐ പ്ര​​തി​​ചേ​​ർ​​ത്തു​​വെ​​ന്നും സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എം.​​വി. ബാ​​ല​​കൃ​​ഷ്ണ​​ൻ ആ​​രോ​​പി​​ച്ചു.

കേ​​സി​​ൽ സി​​പി​​എ​​മ്മി​​ന് ഒ​​ന്നും ഒ​​ളി​​ച്ചു​​വ​​യ്ക്കാ​​നി​​ല്ല. കൊ​​ല​​പാ​​ത​​കം പാ​​ർ​​ട്ടി അ​​റി​​ഞ്ഞ​​ത​​ല്ല. പ്ര​​വ​​ർ​​ത്ത​​ക​​രോ നേ​​താ​​ക്ക​​ന്മാ​​രോ പ്ര​​തി​​ക​​ളാ​​യാ​​ൽ കൈ​​യും​​കെ​​ട്ടി നി​​ൽ​​ക്കി​​ല്ലെ​​ന്നും നി​​യ​​മ​​പ​​ര​​മാ​​യി കൂ​​ടെ നി​​ൽ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.