രേ​ഖ​ക​ളി​ല്ലാ​ത്ത 63 ല​ക്ഷ​വു​മാ​യി 2 യു​വാ​ക്ക​ൾ പി​ടി​യി​ൽ
രേ​ഖ​ക​ളി​ല്ലാ​ത്ത 63 ല​ക്ഷ​വു​മാ​യി  2 യു​വാ​ക്ക​ൾ പി​ടി​യി​ൽ
Friday, December 3, 2021 12:47 AM IST
കു​​റ്റി​​പ്പു​​റം: രേ​​ഖ​​ക​​ളി​​ല്ലാ​​ത്ത 63 ല​​ക്ഷം രൂ​​പ​​യു​​മാ​​യി ര​​ണ്ടു​​പേ​​രെ കു​​റ്റി​​പ്പു​​റം പോ​​ലീ​​സ് പി​​ടി​​കൂ​​ടി. വേ​​ങ്ങ​​ര സ്വ​​ദേ​​ശി​​ക​​ളാ​​യ എ​​ട​​ക​​ണ്ട​​ൻ വീ​​ട്ടി​​ൽ സ​​ഹീ​​ർ (26), ഉ​​ത്ത​​ൻ​​കാ​​ര്യ​​പുറ​​ത്ത് ഷ​​മീ​​ർ (24) എ​​ന്നി​​വ​​രെ​​യാ​​ണ് കു​​റ്റി​​പ്പു​​റം എ​​സ്എ​​ച്ച്ഒ ശ​​ശീ​​ന്ദ്ര​​ൻ മേ​​ല​​ഴി​​ലും സം​​ഘ​​വും പി​​ടി​​കൂ​​ടി​​യ​​ത്. കു​​റ്റി​​പ്പു​​റം സി​​ഗ്ന​​ൽ പ​​രി​​സ​​ര​​ത്ത് വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് കാ​​റി​​ന്‍റെ ര​​ഹ​​സ്യ​​അ​​റ​​യി​​ൽ സൂ​​ക്ഷി​​ച്ച പ​​ണം ക​​ണ്ടെ​​ത്തി​​യ​​ത്. 500 രൂ​​പ​​യു​​ടെ കെ​​ട്ടു​​ക​​ളാ​​ക്കി​​യാ​​ണു പ​​ണം സൂ​​ക്ഷി​​ച്ചി​​രു​​ന്ന​​ത്.

കു​​റ്റി​​പ്പു​​റം ഹൈ​​വേ ജം​​ഗ​​ഷ​​ന് സ​​മീ​​പ​​ത്ത് ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ വ​​ളാ​​ഞ്ചേ​​രി ഭാ​​ഗ​​ത്തുനി​​ന്നു വ​​ന്ന കാ​​ർ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ യാ​​ത്ര​​ക്കാ​​രു​​ടെ പെ​​രു​​മാ​​റ്റ​​ത്തി​​ൽ സം​​ശ​​യം തോ​​ന്നി​​യ പോ​​ലീ​​സ് കാ​​റി​​നു​​ൾ​​വ​​ശം വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് ര​​ഹ​​സ്യ​​അ​​റ​​യി​​ൽ സൂ​​ക്ഷി​​ച്ച പ​ണം ക​​ണ്ടെ​​ടു​​ത്ത​​ത്.

പോ​​ലീ​​സ് ന​​ൽ​​കി​​യ വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് നി​​ന്നെ​​ത്തി​​യ ഇ​​ൻ​​കം ടാ​​ക്സ് വി​​ഭാ​​ഗം പ്ര​​തി​​ക​​ളെ ചോ​​ദ്യം ചെ​​യ്ത് വ​​രു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.