കൊ​​ണ്ടോ​​ട്ടി: ക​​രി​​പ്പൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ര​​ണ്ട് യാ​​ത്ര​​ക്കാ​​രി​​ൽ​നി​​ന്നാ​​യി 91 ല​​ക്ഷ​​ത്തി​​ന്‍റെ സ്വ​​ർ​​ണം എ​​യ​​ർ ക​​സ്റ്റം​​സ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് പി​​ടി​​കൂ​​ടി. ദു​​ബാ​​യി​​ൽ​നി​​ന്ന് ഇ​​ൻ​​ഡി​​ഗോ വി​​മാ​​ന​​ത്തി​​ലെ​​ത്തി​​യ മ​​ല​​പ്പു​​റം സ്വ​​ദേ​​ശി ജ​​ഹ്ഫ​​റു​​ല്ല​​യി​​ൽ നി​​ന്ന് 1,465 ഗ്രാം ​​സ്വ​​ർ​​ണ​​മാ​​ണ് ക​​ണ്ടെ​​ടു​​ത്ത​​ത്.

മി​​ശ്രി​​ത രൂ​​പ​​ത്തി​​ലാ​​ക്കി​​യ സ്വ​​ർ​​ണം കാ​​ലി​​ൽ കെ​​ട്ടി​​വ​​ച്ചു ക​​ട​​ത്താ​​നാ​​യി​​രു​​ന്നു ശ്ര​​മം. ഷാ​​ർ​​ജ​​യി​​ൽ​നി​​ന്നു​​ള​​ള എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് വി​​മാ​​ന​​ത്തി​​ലെ​​ത്തി​​യ മ​​ല​​പ്പു​​റം സ്വ​​ദേ​​ശി സ​​ലീ​​ഖി​​ൽ നി​​ന്നും 865 ഗ്രാം ​​സ്വ​​ർ​​ണ​​മാ​​ണ് പി​​ടി​​ച്ച​​ത്. ഡി​​ആ​​ർ​​ഐ​​യി​​ൽ നി​​ന്നു​​ള​​ള വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.


ക​​സ്റ്റം​​സ് ഡെ​​പ്യൂ​​ട്ടി ക​​മീ​​ഷ​​ണ​​ർ ടി.​​എ.​​കി​​ര​​ണ്‍, സൂ​​പ്ര​​ണ്ടു​​മാ​​രാ​​യ സി.​​പി.​​സ​​ബീ​​ഷ്, സ​​ന്തോ​​ഷ് ജോ​​ണ്‍, എം. ​​ഉ​​മാ​​ദേ​​വി, ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ വീ​​രേ​​ന്ദ്ര പ്ര​​താ​​പ് ചൗ​​ധ​​രി എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് സ്വ​​ർ​​ണം പി​​ടി​​കൂ​​ടി​​യ​​ത്.