ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ ഡാമുകളിൽ പരിശോധന നടത്തി
ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ ഡാമുകളിൽ പരിശോധന നടത്തി
Friday, December 3, 2021 12:55 AM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന ഡാം ​സു​ര​ക്ഷാ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ ജ​സ്റ്റീസ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​തി​വ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​ന​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി​യ ഡാ​മി​ലെ ചോ​ർ​ച്ച ത​ട​യു​ന്ന​തി​നു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തു ഗു​ണം ചെ​യ്തു. ഇ​പ്പോ​ൾ ഡാ​മി​ന്‍റെ അ​വ​സ്ഥ തൃ​പ്തി​ക​ര​മാ​ണ്. കു​ള​മാ​വ് ഡാ​മി​ലെ ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വി​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കും.​ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ലും ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ചും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​മാ​യി ച​ർ​ച്ച ചെ​യ്ത ശേ​ഷം റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും.


ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നി​യ​ർ അ​ല​ക്സ് വ​ർ​ഗീ​സ്, റി​ട്ട. ചീ​ഫ് എ​ൻ​ജി​നി​യ​ർ ഷം​സു​ദീ​ൻ, ഐ​ഡി​ആ​ർ​ബി സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ പ്രി​യേ​ഷ്, മൂ​വാ​റ്റു​പു​ഴ പ്രോ​ജ​ക്ട് സ​ർ​ക്കി​ൾ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ സി.​കെ. ശ്രീ​ക​ല തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.