കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും ചു​മ​ത​ല​യേ​റ്റു
കോ​ടി​യേ​രി  ബാ​ല​കൃ​ഷ്ണ​ൻ  സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി  വീ​ണ്ടും ചു​മ​ത​ല​യേ​റ്റു
Saturday, December 4, 2021 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി വീ​​​ണ്ടും ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക​​​ഴി​​​ഞ്ഞവ​​​ർ​​​ഷം ന​​​വം​​​ബ​​​ർ 12നാ​​​ണ് കോ​​​ടി​​​യേ​​​രി പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റിസ്ഥാ​​​ന​​​ത്തുനി​​​ന്ന് അ​​​വ​​​ധി​​​യെ​​​ടു​​​ത്ത​​​ത്. മ​​​ക​​​ൻ ബിനീഷ് കോ​​​ടി​​​യേ​​​രി ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നാ​​​ർ​​​ക്കോ​​​ട്ടി​​​ക് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം സെ​​​ക്ര​​​ട്ട​​​റിസ്ഥാ​​​ന​​​ത്തുനി​​​ന്നു മാ​​​റി നി​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.