സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: അഞ്ചുപേർ അറസ്റ്റിൽ
സിപിഎം ലോക്കൽ സെക്രട്ടറിയുടെ  കൊലപാതകം: അഞ്ചുപേർ അറസ്റ്റിൽ
Saturday, December 4, 2021 1:08 AM IST
തി​രു​വ​ല്ല: പെ​രി​ങ്ങ​ര​യി​ൽ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ചാ​ത്ത​ങ്കേ​രി പു​ത്ത​ൻ​വീ​ട്ടി​ൽ പി.​ബി. സ​ന്ദീ​പ് കു​മാ​റി​നെ (33) കു​ത്തിക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളും അ​റ​സ്റ്റി​ൽ. ​

പെ​രി​ങ്ങ​ര ചാ​ത്ത​ങ്കേ​രി കൗ​സ​ല്യ​യി​ൽ ജി​ഷ്ണു ര​ഘു, തി​രു​വ​ല്ല അ​ഴി​യി​ട​ത്തു​ച്ചി​റ പാ​റ​ത്തു​ണ്ടി​യി​ൽ പി.​എ. ന​ന്ദ​കു​മാ​ർ, ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട് കൊ​ച്ചു​പ​റ​ന്പി​ൽ പ്ര​മോ​ദ് പ്ര​സ​ന്ന​ൻ, ക​ണ്ണൂ​ർ ചെ​റു​പു​ഴ മ​രു​തും​പാ​ടി കു​ന്നി​ൽ മു​ഹ​മ്മ​ദ് ഫൈ​സി​ൽ, തി​രു​വ​ല്ല വേ​ങ്ങ​ൽ സ്വ​ദേ​ശി അ​ഭി എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ല്ല ഡി​വൈ​എ​സ്പി വി. ​രാ​ജ​പ്പ​ൻ റാ​വു​ത്ത​റുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.


പ്ര​തി​ക​ളി​ൽ നാ​ലു​പേ​രെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​യം​കു​ളം ക​രു​വാ​റ്റ​യി​ൽനി​ന്നും അ​ഭി​യെ വൈ​കു​ന്നേ​ര​വും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​ത്രി തി​രു​വ​ല്ല ചാ​ത്ത​ങ്ക​രി​യി​ലെ മേ​പ്രാ​ലി​ലെ വ​യ​ലി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. തി​രു​വ​ല്ല​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ന്ന​ലെ ഹ​ർ​ത്താ​ൽ ആ​ച​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.