പ്ര​തി​ പു​ഴ​യി​ൽ മു​ങ്ങിമ​രി​ച്ച സം​ഭ​വം: എ​സ്ഐ​യ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
പ്ര​തി​ പു​ഴ​യി​ൽ മു​ങ്ങിമ​രി​ച്ച സം​ഭ​വം:  എ​സ്ഐ​യ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Sunday, December 5, 2021 12:06 AM IST
തൊ​​ടു​​പു​​ഴ: പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ ലോ​​ക്ക​​പ്പി​​ൽ നി​​ന്ന് ഇ​​റ​​ങ്ങി​​യോ​​ടി പു​​ഴ​​യി​​ൽ ചാ​​ടി പ്ര​​തി മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ എ​​സ്ഐ ഉ​​ൾ​​പ്പെടെ ര​​ണ്ടു പേ​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തു. എ​​സ്ഐ ഷാ​​ഹു​​ൽ ഹ​​മീ​​ദ്, ജി​​ഡി​​ചാ​​ർ​​ജി​​ലു​​ണ്ടാ​​യി​​രു​​ന്ന നി​​ഷാ​​ദ് എ​​ന്നി​​വ​​രെ​​യാ​​ണ് എ​​റ​​ണാ​​കു​​ളം റേ​​ഞ്ച് ഡി​​ഐ​​ജി സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്.

സം​​ഭ​​വ സ​​മ​​യ​​ത്ത് തൊ​​ടു​​പു​​ഴ സ്റ്റേ​​ഷ​​ന്‍റെ സു​​ര​​ക്ഷാ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന ഇ​​വ​​ർ​​ക്ക് വീ​​ഴ്ച പ​​റ്റി​​യ​​താ​​യി സ്പെ​​ഷ​​ൽ ബ്രാ​​ഞ്ചി​​ന്‍റെ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ഈ ​​റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി.


സെ​​ക്യൂ​​രി​​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​​നെ മ​​ർ​​ദി​​ച്ച കേ​​സി​​ൽ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത കോ​​ലാ​​നി പാ​​റ​​ക്ക​​ട​​വ് കു​​ള​​ങ്ങാ​​ട്ട് ഷാ​​ഫി(29)​​യാ​​ണ് വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ തൊ​​ടു​​പു​​ഴ​​യാ​​റ്റി​​ൽ മു​​ങ്ങി മ​​രി​​ച്ച​​ത്. ഷാ​​ഫി​​യെ സെ​​ല്ലി​​ൽ പാ​​ർ​​പ്പി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും താ​​ഴി​​ട്ട് പൂ​​ട്ടി​​യി​​രു​​ന്നി​​ല്ല. പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ശ്ര​​ദ്ധ​​മാ​​റി​​യ​​തോ​​ടെ വാ​​തി​​ൽ തു​​റ​​ന്ന് ഇ​​യാ​​ൾ പു​​റ​​ത്തേ​​ക്ക് ഓ​​ടു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.