സൗ​ദി​യി​ല്‍ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് അ​ഞ്ചു പേ​ർ മ​രി​ച്ചു
സൗ​ദി​യി​ല്‍ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട്  അ​ഞ്ചു പേ​ർ മ​രി​ച്ചു
Sunday, December 5, 2021 12:22 AM IST
കോ​​​ഴി​​​ക്കോ​​​ട്: സൗ​​​ദി​​​യി​​​ല്‍ മ​​​ല​​​യാ​​​ളി കു​​​ടും​​​ബം സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​നം അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​ട്ട് കു​​​ടും​​​ബ​​​ത്തി​​​ലെ അ​​​ഞ്ചു പേ​​​ര്‍ മ​​​രി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് ബേ​​​പ്പൂ​​​ര്‍ സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ജാ​​​ബി​​​റും ഭാ​​​ര്യ​​​യും മൂ​​​ന്നു മ​​​ക്ക​​​ളു​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച​​​ത്. ഇ​​​വ​​​ര്‍ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​ര്‍ മ​​​റ്റൊ​​​രു സൗ​​​ദി കു​​​ടും​​​ബം സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്.

മു​​​ഹ​​​മ്മ​​​ദ് ജാ​​​ബി​​​ര്‍ പാ​​​ണ്ടി​​​ക​​​ശാ​​​ല​​​ക​​​ണ്ടി (45), ഭാ​​​ര്യ ഷ​​​ബ്‌​​​ന (36), ലൈ​​​ബ (ഏ​​​ഴ്) സ​​​ഹ (ഏ​​​ഴ്), ലു​​​ത്ഫി എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. മൃ​​​ത​​​ദേ​​​ഹം ബി​​​ഷ​​​ക്ക​​​ടു​​​ത്ത് അ​​​ല്‍ റൈ​​​ന്‍ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ദ​​​മാമി​​​ന​​​ട​​​ത്തു ജു​​​ബൈ​​​ലി​​​ല്‍നി​​​ന്നു ജി​​​സാ​​​നി​​​ലെ അ​​​ബ്ദു​​​ല്‍ ല​​​ത്തീ​​​ഫ് ക​​​മ്പ​​​നി​​​യി​​​ലേ​​​ക്കു ജോ​​​ലി മാ​​​റി​​​പ്പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ര്‍.


പു​​​തി​​​യ താ​​​മ​​​സ സ്ഥ​​​ല​​​ത്തേ​​​ക്ക് ആ​​​ദ്യം വീ​​​ട്ടു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ അ​​​യ​​​ച്ചി​​​രു​​​ന്നു. വ​​​സ്തു​​​ക്ക​​​ള്‍ അ​​​വി​​​ടെ എ​​​ത്തി​​​യി​​​ട്ടും കു​​​ടും​​​ബം എ​​​ത്തി​​​യി​​​ല്ല.

ഫോ​​​ണി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും കി​​​ട്ടാ​​​താ​​​യ​​​തോ​​​ടെ​ കു​​​ടും​​​ബ​​​ത്തെ കാ​​​ണാ​​​താ​​​യി എ​​ന്ന വാ​​​ര്‍​ത്ത പ​​​ര​​​ന്നു. തു​​​ട​​​ര്‍​ന്ന് ന​​​ട​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് റി​​​യാ​​​ദി​​​ല്‍ നി​​​ന്നും 198 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യു​​​ള്ള അ​​​ല്‍ റൈ​​​നി​​​ല്‍ അ​​​പ​​​ക​​​ടം ന​​​ട​​​ന്നി​​​രു​​​ന്ന​​​താ​​​യി അ​​​റി​​​യു​​​ന്ന​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പെ​​​ട്ട​​​ത് ഇ​​​വ​​​രാ​​​ണെ​​​ന്നും തി​​​രി​​​ച്ച​​​റി​​​ഞ്ഞു.

അ​​​ഞ്ച് പേ​​​രും സം​​​ഭ​​​വ സ്ഥ​​​ല​​​ത്തു ത​​​ന്നെ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍​ട്ട്. വാ​​​ഹ​​​നം ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത് ജാ​​​ബി​​​റാ​​​യി​​​രു​​​ന്നു. ജാ​​​ബി​​​റി​​​ന്‍റെ കു​​​ടും​​​ബാം​​ഗ​​​ങ്ങ​​​ള്‍ സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.