കേ​ര​ള​സ​ഭ​യി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ര്‍​ഷാ​ച​ര​ണ​ത്തി​നു സ​മാ​പ​നം
കേ​ര​ള​സ​ഭ​യി​ല്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ  വ​ര്‍​ഷാ​ച​ര​ണ​ത്തി​നു സ​മാ​പ​നം
Thursday, December 9, 2021 1:15 AM IST
കൊ​​​ച്ചി: കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ഭ​​​യു​​​ടെ​​​യും സം​​​ര​​​ക്ഷ​​​ക​​​നാ​​​യ വി​​​ശു​​​ദ്ധ യൗ​​​സേ​​​പ്പി​​​താ​​​വി​​​​ന്‍റെ ദ​​​ര്‍​ശ​​​ന​​​ങ്ങ​​​ള്‍ ആ​​​ഴ​​​ത്തി​​​ല്‍ പ​​​ഠി​​​ക്കാ​​​നും അ​​​നു​​​ഭ​​​വി​​​ക്കാ​​​നും വി​​​ശു​​​ദ്ധ​​​​ന്‍റെ വ​​​ര്‍​ഷാ​​​ച​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ കേ​​​ര​​​ള​​​സ​​​ഭ​​​യ്ക്കു സാ​​​ധി​​​ച്ച​​​താ​​​യി കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി. പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന വി​​​ശു​​​ദ്ധ യൗ​​​സേ​​​പ്പി​​​താ​​​വി​​​​ന്‍റെ വ​​​ര്‍​ഷാ​​​ച​​​ര​​​ണ​​​ത്തി​​​​ന്‍റെ കേ​​​ര​​​ള​​​സ​​​ഭാ​​​ത​​​ല​​​ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സ​​​ന്ദേ​​​ശം ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മാ​​​ര്‍​പാ​​​പ്പ​​​യു​​​ടെ ആ​​​ഹ്വാ​​​ന​​​മ​​​നു​​​സ​​​രി​​​ച്ചുള്ള യൗ​​​സേ​​​പ്പി​​​താ​​​വി​​​​ന്‍റെ വ​​​ര്‍​ഷം കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലെ​​​ങ്ങും സ​​​ജീ​​​വ​​​മാ​​​യി ആ​​​ച​​​രി​​​ച്ചു. വി​​​വി​​​ധ​​ രീ​​​തി​​​ക​​​ളി​​​ല്‍ വി​​​ശു​​​ദ്ധ​​​​ന്‍റെ ജീ​​​വി​​​ത​​​വും സ​​​ന്ദേ​​​ശ​​​വും അ​​​നേ​​​ക​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​ന്‍ വ​​​ര്‍​ഷാ​​​ച​​​ര​​​ണം കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും മാ​​​ര്‍ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു.


കെ​​​സി​​​ബി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ്, ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി, കെ​​​സി​​​എം​​​എ​​​സ് പ്ര​​​സി​​​ഡ​​​​ന്‍റ് ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ ജെ​​​ക്കോ​​​ബി, സി​​​എം​​​ഐ പ്രി​​​യോ​​​ര്‍ ജ​​​ന​​​റാ​​​ള്‍ റ​​​വ.​​​ഡോ. തോ​​​മ​​​സ് ചാ​​​ത്തം​​​പ​​​റ​​​മ്പി​​​ല്‍, കെ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ജെ​​​സി ജെ​​​യിം​​​സ്, ഫാ. ​​​സ്റ്റാ​​​ന്‍​ലി മാ​​​തി​​​ര​​​പ്പി​​​ള്ളി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. ജോ​​​സ​​​ഫ് നാ​​​മ​​​ധാ​​​രി​​​ക​​​ളാ​​​യ മെ​​​ത്രാ​​​ന്മാ​​​ര്‍​ക്കും വൈ​​​ദി​​​ക​​​ര്‍​ക്കും ഉ​​​പ​​​ഹാ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കി.

നേ​​​ര​​ത്തേ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യി​​​ല്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. പി​​​ഒ​​​സി​​​യി​​​ല്‍ തു​​​ട​​​രു​​​ന്ന കെ​​​സി​​​ബി​​​സി ശീ​​​ത​​​കാ​​​ല സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.