മുഖ്യമന്ത്രി അമേരിക്കയിലേക്കു പോയി
Saturday, January 15, 2022 1:53 AM IST
തിരുവനന്തപുരം: തുടർചികിത്സയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്കു പോയി.
ഇന്നു പുലർച്ചെ നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായിയിലെത്തി അവിടെ നിന്നുള്ള കണക്ഷൻ ഫ്ളൈറ്റിൽ യുഎസിലേക്കു പോകുമെന്നാണു യാത്രാ വിവരം. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവരും ഒപ്പമുണ്ട്.
അമേരിക്കയിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലേക്കാ ണ് തുടർചികിത്സയുടെ ഭാഗമായി പിണറായി വിജയൻ പോയത്. ചികിത്സ സമയബന്ധിതമായി പൂർത്തിയായാൽ ഈമാസം 29നു മടങ്ങിയെത്തും.
രണ്ടാഴ്ചയോളം മുഖ്യമന്ത്രി വിദേശത്താണെങ്കിലും ഭരണച്ചുമതല ആർക്കും കൈമാറിയിട്ടില്ല.