സംസ്ഥാനത്ത് 16,338 പേർക്കു കോവിഡ്; ടിപിആർ 23.69%
Saturday, January 15, 2022 1:53 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 16,338 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.69 ശതമാനമായി ഉയർന്നു. 68,971 സാന്പിളുകളാണു പരിശോധിച്ചത്.
ഇന്നലെ 20 മരണം സ്ഥിരീകരിച്ചു. ഇതുകൂടാതെ 179 മുൻ മരണങ്ങളും കോവിഡ് പട്ടികയിൽ പെടുത്തി. ഇതോടെ ആകെ മരണം 50,568 ആയി. 3,848 പേർ രോഗമുക്തി നേടി. 76,819 പേരാണു നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 3,556, എറണാകുളം 3,198, കോഴിക്കോട് 1,567, തൃശൂർ 1,389, കോട്ടയം 1,103, കൊല്ലം 892, കണ്ണൂർ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസർഗോഡ് 371, വയനാട് 240.