മമ്മൂട്ടിക്ക് കോവിഡ്; ഷൂട്ടിംഗ് നിര്‍ത്തിവച്ചു
Monday, January 17, 2022 1:17 AM IST
കൊച്ചി: നടന് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിനെതുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് നടത്തിയ ആരോഗ്യ പരിശോധനയില്‍ താരം പൂര്‍ണ ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൊച്ചിയില്‍ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. വീട്ടില്‍ വിശ്രമത്തിലാണ് താരം.