ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​ക്ക് എ​ൻ​എ​ബി​എ​ച്ച് അ​ഞ്ചാം എ​ഡി​ഷ​ൻ അ​ക്ര​ഡി​റ്റേ​ഷ​ൻ സ​മ​ർ​പ്പി​ച്ചു
ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​ക്ക് എ​ൻ​എ​ബി​എ​ച്ച്  അ​ഞ്ചാം എ​ഡി​ഷ​ൻ അ​ക്ര​ഡി​റ്റേ​ഷ​ൻ സ​മ​ർ​പ്പി​ച്ചു
Monday, January 17, 2022 1:20 AM IST
ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​ക്ക് ല​ഭി​ച്ച എ​ൻ​എ​ബി​എ​ച്ച് അ​ഞ്ചാം എ​ഡി​ഷ​ൻ അ​ക്ര​ഡി​റ്റേ​ഷ​ൻ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ട​ത്തി. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ എ​ൻ​എ​ബി​എ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​ൻ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു. ആ​തു​ര സേ​വ​ന​രം​ഗ​ത്ത് ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി നി​ർ​വ​ഹി​ക്കു​ന്ന സേ​വ​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​വ.​ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് സെ​ന്‍റ് തോ​മ​സ് ലി​വ​ർ കെ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. വി​കാ​രി​ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​ക്ക​ൽ, മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത്, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സു​ധാ കു​ര്യ​ൻ, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സോ​ഫി ലാ​ലി​ച്ച​ൻ, ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മം​ഗ​ല​ത്ത്, അ​സി.​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ഷി മു​പ്പ​തി​ൽ​ച്ചി​റ, ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ. ​തോ​മ​സ് സ​ഖ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​ളി​റ്റി കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ബോ​ർ​ഡ് ഫോ​ർ ഹോ​സ്പി​റ്റ​ൽ​സ് ആ​ന്‍റ് ഹെ​ൽ​ത്ത് പ്രൊ​വൈ​ഡേ​ഴ്സാ​ണ് ആ​ശു​പ​ത്രി​യു​ടെ ഗു​ണ​നി​ലാ​വ​ര പ​രി​ശോ​ധ​ന ന​ട​ത്തി അ​ക്ര​ഡി​റ്റേ​ഷ​ൻ ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.