Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഭരണപരിഷ്കാര കമ്മീ...
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഇടതു...
കെഎസ്ആർടിസിക്ക് 700 സിഎൻജി ബസ്...
നാലു ദിവസംകൂടി മഴ
ഓടിക്കൊണ്ടിരുന്ന മംഗള എക്സ്പ്ര...
സ്കൂൾ പരിസരത്തെ അപകടകരമായ മ...
Previous
Next
Kerala News
Click here for detailed news of all items
എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനരീതി നടപ്പാക്കും: സീറോ മലബാര്‍ സിനഡ്
Monday, January 17, 2022 1:20 AM IST
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനരീതി നടപ്പാക്കുമെന്ന് സീറോ മലബാര്‍ സഭാ സിനഡ്. സിനഡ് അംഗീകരിച്ചിട്ടുള്ള കുര്‍ബാനയര്‍പ്പണ രീതി അതിരൂപതയില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ സര്‍ക്കുലര്‍ ഈ മാസം 23ന് പുറപ്പെടുവിക്കുമെന്ന് മെത്രാപ്പോലീത്തന്‍ വികാരി സിനഡിനെ അറിയിച്ചുവെന്ന് സിനഡ് അനന്തര സര്‍ക്കുലര്‍ വ്യക്തമാക്കി.
അതിരൂപതയില്‍ നല്‍കിയിട്ടുള്ള ഇളവു നിലനില്‍ക്കില്ല. സിനഡ് തീരുമാനം ലംഘിക്കാന്‍ വ്യക്തികള്‍ക്കോ രൂപതകള്‍ക്കോ അധികാരമില്ല. വൈദികരും വിശ്വാസികളും പിടിവാശി വെടിഞ്ഞ് തീരുമാനം നടപ്പാക്കണം. അഭിപ്രായഭിന്നതകള്‍ തെരുവു കലാപമാക്കരുതെന്നും വ്യാജപ്രചാരണങ്ങളില്‍ വഴിതെറ്റരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
സീറോമലബാര്‍ സഭയിലെ മെത്രാന്മാര് എവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചാലും അത് സിനഡ് നിര്‍ദേശിച്ച ക്രമത്തിലായിരിക്കണമെന്നുള്ള തീരുമാനം കൃത്യമായി നടപ്പാക്കണമെന്നും അതിന് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട വികാരിയച്ചന്മാര് ദേവാലയങ്ങളില്‍ ഒരുക്കണമെന്നും സിനഡ് നിര്‍ദേശിച്ചു.
2021 ഓഗസ്റ്റില്‍ ചേര്‍ന്ന സീറോമലബാര്‍ സഭയുടെ സിനഡ്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെയും നിര്‍ദേശാനുസരണം ഏകീകൃതരീതിയിലുള്ള വിശുദ്ധ കുര്‍ബാനയര്‍പ്പണം സഭയിലൊന്നാകെ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നു. 2021 നവംബര്‍ 28 മംഗളവാര്‍ത്താക്കാലത്തിലെ ആദ്യ ഞായറാഴ്ച മുതല്‍ നടപ്പിലാക്കാന്‍ എടുത്ത ഈ തീരുമാനം സഭയിലെ 35 രൂപതകളില്‍ 34 എണ്ണത്തിലും ഇതിനോടകം പൊതുവേ നടപ്പിലായി. വര്‍ഷങ്ങളായി ശീലിച്ചുപോന്ന വിശുദ്ധ കുര്‍ബാനയര്‍പ്പണരീതിയില്‍ മാറ്റം വരുത്താന്‍ വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ പലതുമുണ്ടായിട്ടും സഭയുടെ പൊതുനന്മയെയും കൂട്ടായ്മയെയും ലക്ഷ്യമാക്കി ആത്മാര്‍ഥമായി സഹകരിച്ച എല്ലാ വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും സിനഡുപിതാക്കന്മാര് നന്ദിയോടെ അനുസ്മരിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന ജനാഭിമുഖ കുര്‍ബാനയര്‍പ്പണ രീതിയില്‍ മാറ്റം വരുത്താനുള്ള വൈമുഖ്യം സഭയുടെ അച്ചടക്കത്തിനു നിരക്കാത്ത രീതികളിലൂടെ പല വേദികളിലും അതിരൂപതയുടെ ചില പ്രതിനിധികള്‍ പ്രകടമാക്കുന്നതില്‍ സിനഡ് പിതാക്കന്മാര്ക്കു ദുഃഖമുണ്ട്. സഭയുടെ കൂട്ടായ്മയെയും പൊതുനന്മയെയും കരുതി അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ച മറ്റു രൂപതകളുടെ മാതൃകയാണ് അനുകരണീയമായിട്ടുള്ളത്.
ഏകീകൃത രീതിയിലുള്ള ബലിയര്‍പ്പണം എന്ന സിനഡ് തീരുമാനത്തില്‍ നിന്ന് കാനന്‍ 1538 പ്രകാരമുള്ള ഒഴിവ് ആവശ്യപ്പെട്ടുകൊണ്ട് ശ്ലൈഹിക സിംഹാസനത്തെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ മെത്രാപ്പോലീത്തന്‍ വികാരിയുടെ നേതൃത്വത്തിലുള്ള സംഘം സമീപിച്ചിരുന്നു.
പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തില്‍ നിന്നു ലഭിച്ച കത്തിന്റെ വെളിച്ചത്തില്‍, അതിരൂപതയ്ക്കു മുഴുവനുമായി മെത്രാപ്പോലീത്തന്‍ വികാരി കാനന്‍ 1538 പ്രകാരം 2021 നവംബര്‍ 27-ന് നല്കിയ ഒഴിവ് കാനോനികമായി നിലനില്ക്കുകയില്ലെന്നും അതിനാല്‍ പ്രസ്തുത നടപടി തിരുത്തണമെന്നും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫക്ട് കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി 2021 ഡിസംബര്‍ ഏഴിനും 2022 ജനുവരി ഏഴിനും നല്കിയ കത്തുകളിലൂടെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
വിശ്വാസത്തിന്റെ ഉറവിടമായ വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതിയിലെ അഭിപ്രായാന്തരം തെരുവുകലാപമാക്കി മാറ്റാന്‍ ശ്രമിക്കുന്ന സഭാവിരുദ്ധ ശക്തികളുടെ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ഏകീകൃത കുര്‍ബാനയര്‍പ്പണരീതി നടപ്പിലായാല്‍ ജപമാലയുള്‍പ്പെടെയുള്ള ഭക്താഭ്യാസങ്ങള്‍ നിര്‍ത്തലാക്കുമെന്നും തിരുസ്വരൂപങ്ങളും നൊവേനകളും തിരുനാളാഘോഷങ്ങളും നിരോധിക്കുമെന്നുമുള്ള അടിസ്ഥാനരഹിതമായ വ്യാജപ്രചാരണങ്ങള്‍ ആരെയും വഴിതെറ്റിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നു സിനഡ് നിർദേശിച്ചു.
സീറോ മലബാര്‍ സഭയുടെ മുപ്പതാമത് സിനഡിന്റെ ആദ്യസമ്മേളനം 2022 ജനുവരി ഏഴു മുതല്‍ 15 വരെയാണ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്നത്.
സിനഡിന്റെ മറ്റു തീരുമാനങ്ങൾ ചുവടെ:
1950-ാം വാര്‍ഷികം
ഭാരതത്തിന്റെ അപ്പസ്തോലൻ മാര്‍ത്തോമ്മാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം ഈ വര്‍ഷം ജൂലൈ മൂന്നിലെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് സമുചിതമായി കൊണ്ടാടാന്‍ സിനഡ് എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു. ക്രൈസ്തവര്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട അധികാരികളുടെ സത്വരമായ ഇടപെടല്‍ ഉണ്ടാകണമെന്നു സിനഡ് ആവശ്യപ്പെടുന്നു.
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള
ഭാരതത്തില്‍ നിന്നുള്ള ആദ്യ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഫ്രാന്‍സിസ് മാര്‍പാപ്പ 2022 മേയ് 15-ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വാസവഴികളില്‍ പതറാതെ സാക്ഷ്യം നല്‍കുന്നതിനുള്ള സജീവ മാതൃകയാണ് ഈ പുണ്യാത്മാവ്.
പ്രേഷിത പ്രവര്‍ത്തനം
സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം ഈശോയിലൂടെ കരഗതമായ രക്ഷയുടെ സന്ദേശം സകലമനുഷ്യരെയും അറിയിക്കുക എന്നതാണ്. പ്രതികൂല സാഹചര്യങ്ങളിലും ജീവന് പണയപ്പെടുത്തി മിശിഹായ്ക്കു സാക്ഷ്യം വഹിക്കുന്ന നമ്മുടെ മിഷനറിമാര്‍ സഭയുടെ അഭിമാനമാണ്. അവരിലൂടെയാണ് രക്ഷയുടെ സന്ദേശം ലോകത്തിന്റെ അതിരുകളോളം പരിശുദ്ധാത്മാവ് എത്തിക്കുന്നത്. അതിനാല്‍ സെമിനാരി പരിശീലനത്തിന്റെ ആരംഭം മുതല്‍ പ്രേഷിതാഭിമുഖ്യം വളര്‍ത്താനുള്ള കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുന്നതാണ്. രാഷ്ട്രഭാഷയായ ഹിന്ദി സെമിനാരികളില്‍ ഇനിമേല്‍ അനിവാര്യമായ പഠനവിഷയമായിരിക്കും.
ഇതര മതവിശ്വാസികളുമായി ഹൃദയ ഐക്യത്തില്‍ കഴിയുന്നതും സാഹോദര്യത്തിന്റെ സ്നേഹസമൂഹം സൃഷ്ടിക്കുന്നതും ഫലപ്രദമായ പ്രേഷിതപ്രവര്‍ത്തനമായാണ് സഭ വിലയിരുത്തുന്നത്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയതയുടെ അന്ധകാരത്തെ അകറ്റാന്‍ എല്ലാ മനുഷ്യരും ദൈവപിതാവിന്റെ മക്കളാകയാല്‍ നാമെല്ലാം സഹോദരങ്ങളാണ് എന്ന സുവിശേഷസത്യമാണ് നിരന്തരം പ്രഘോഷിക്കേണ്ടത്.
കോവിഡ് പ്രതിസന്ധി
ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയായി കോവിഡ് വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ദൈവപരിപാലനയില്‍ അടിയുറച്ചു വിശ്വസിച്ചും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചും പ്രതിസന്ധിയുടെ ഈ കാലഘട്ടത്തെ നാം അതിജീവിക്കണം. കോവിഡ് കാലത്ത് വിശ്വാസാനുഷ്ഠാനങ്ങള്‍ ഓണ്ലൈനിലായി പരിമിതപ്പെട്ട സാഹചര്യം നമുക്കുണ്ടായിരുന്നു. പ്രതിസന്ധിഘട്ടം തരണം ചെയ്യുന്നതിനനുസരിച്ച്, കൂദാശാകര്മങ്ങളില് നേരിട്ടു പങ്കുചേരുന്ന പതിവു ശൈലിയിലേക്കു നാം തിരിച്ചുവരണം.
കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലകപ്പെട്ട നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് മൂലം ആരുടെയും ജീവിതം വഴിമുട്ടാതിരിക്കാന്‍ ഇടവകകളില്‍ അജപാലകര്‍ പ്രത്യേകം ശ്രദ്ധ വയ്ക്കണം. വിശ്വാസവും സ്നേഹവും പ്രത്യാശയും വഴി നമുക്ക് മഹാമാരിയുടെ ഈ നാളുകളെ അതിജീവിക്കാം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്
മലയോര മേഖലയിലെ കര്‍ഷകരെ വര്‍ഷങ്ങളായി ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സത്വര ശ്രദ്ധ പതിയണമെന്ന് സിനഡ് ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചു. പരിസ്ഥിതിയെ ഏറ്റവും കരുതലോടെ സംരക്ഷിക്കുന്ന മലയോര കര്‍ഷകര്‍ക്കെതിരായ മുന്‍വിധിയോടെയാണ് പല പഠന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത് എന്നതു ദുഃഖകരമാണ്. പരിസ്ഥിതി സംരക്ഷണത്തെ സഭ എക്കാലവും സുവിശേഷ മൂല്യമായിട്ടാണു കരുതിയിട്ടുള്ളത്.
കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാനാവശ്യമായ വിശദമായ പഠന റിപ്പോര്‍ട്ടും നിര്‍ദേശങ്ങളുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെയും കേരള മുഖ്യമന്ത്രിയെയും കേരളത്തിലെ പിതാക്കന്മാരും മറ്റു വിദഗ്ധരുമടങ്ങിയ സമിതി സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംരക്ഷിതവനങ്ങളും ലോകപൈതൃക കേന്ദ്രങ്ങളും മാത്രം പരിസ്ഥിതി സംവേദക പ്രദേശമായി (ഇഎസ്എ) പ്രഖ്യാപിക്കുക, കര്‍ഷകന്റെ ഉപജീവനമാര്‍ഗമായ കൃഷിഭൂമിയോ, ചതുരശ്രകിലോമീറ്ററില്‍ 100 ആളുകളില്‍ കൂടുതല്‍ അധിവസിക്കുന്ന ഭൂപ്രദേശങ്ങളോ ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്താതിരിക്കുക എന്നിവയാണു കര്‍ഷകരുടെ മുഖ്യ ആവശ്യങ്ങള്‍.
കേരള സര്‍ക്കാര്‍ 2018-ല്‍ സമര്‍പ്പിച്ച പരിസ്ഥിതി സംവേദക പ്രദേശങ്ങളുടെ പട്ടിക അശാസ്ത്രീയവും കര്‍ഷക വിരുദ്ധവുമാണ്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആറുമാസം കൂടി സാവകാശം നല്കിയിട്ടുള്ളതിനാല് കേരള സര്‍ക്കാര്‍ കര്‍ഷകരുമായി കൂടിയാലോചിച്ച് പരിസ്ഥിതി സംവേദക പ്രദേശങ്ങളുടെ പരിഷ്കരിച്ച മാപ്പ് എത്രയും വേഗത്തില്‍ തയാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിക്കണം.
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ
പൊതുവേ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്‍നിരയിലുള്ള ഒരു സമൂഹമായിട്ടാണ് കേരളത്തിലെ സീറോ മലബാര്‍ സമൂഹം കരുതപ്പെട്ടിരുന്നത്. എന്നാല്‍ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി നാം നടത്തിയ ശാസ്ത്രീയ പഠനങ്ങളും സ്ഥിതിവിവരകണക്കുകളും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. നമ്മുടെ സമുദായത്തിന്റെ അംഗസംഖ്യ ക്രമാതീതമായി കുറഞ്ഞുവരുന്നു എന്നത് ആശങ്കാജനകമാണ്. മുന്‍നിരയിലുണ്ടായിരുന്ന എല്ലാക്കാര്യങ്ങളിലും നാം പിന്നാക്കം പോയിരിക്കുകയാണ്.
സമുദായത്തിലെ നല്ലൊരു ശതമാനം ആളുകളും പരിമിതമായ സൗകര്യങ്ങളുള്ള ഭവനങ്ങളിലാണ് വസിക്കുന്നത്. 40 ശതമാനത്തിലേറെ കുടുംബങ്ങള്‍ക്ക് 10 സെന്റില്‍ താഴെ ഭൂമി മാത്രമാണുള്ളത്. ശേഷിക്കുന്നവരില്‍ 30 ശതമാനത്തിനും 50 സെന്റില്‍ താഴെ മാത്രം ഭൂമിയാണുള്ളത്. നമ്മുടെ സമുദായത്തിലെ 34 ശതമാനം കുടുംബങ്ങളും ഇതരസമുദായങ്ങളോട് ചേര്‍ന്ന് വനാതിര്‍ത്തി പങ്കിടുന്നവരോ വന്യമൃഗശല്യം അനുഭവിക്കുന്നവരോ ആണ്. കാര്‍ഷിക മേഖലയില്‍ തുടര്‍ച്ചയായുണ്ടായ തകര്‍ച്ച നമ്മുടെ സമുദായത്തിന്റെ സാമ്പത്തിക സ്ഥിതിയെ പരിതാപകരമാക്കി. സര്‍ക്കാര്‍ ജോലികളിലുള്ള നമ്മുടെ സമുദായത്തിന്റെ പ്രാതിനിധ്യവും വളരെ പരിമിതമാണ്.
സമുദായത്തിലെ 45 ശതമാനത്തിലേറെ കുടുംബങ്ങള്‍ കടക്കെണിയിലാണ്. കേരളത്തില്‍ തൊഴിലില്ലായ്മ ഏറ്റവും കൂടിയ സമുദായമായി ഇതു മാറിക്കൊണ്ടിരിക്കുന്നു.
സമുദായത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ചുകൊണ്ടുള്ള സത്വരമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നു സിനഡ് ആഗ്രഹിക്കുന്നു. എല്ലാ രംഗങ്ങളിലും പിന്നാക്കം പോയിരിക്കുന്ന സമുദായത്തെ മുഖ്യധാരയിലേക്കു തിരിച്ചു കൊണ്ടുവരാനുള്ള കര്‍മപദ്ധതികള്‍ ഇടവക, രൂപത അടിസ്ഥാനത്തില്‍ നടപ്പാക്കണം. ഇതിനാവശ്യമായ കര്‍മ പദ്ധതികള്‍ വിദഗ്ധരുമായി കൂടിയാലോചിച്ച് ആവിഷ്കരിക്കാന്‍ സഭയുടെ പൊതുകാര്യങ്ങള്‍ക്കായുള്ള സമിതിയെ (Public Affairs Commission) ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഫാ. മൈക്കിള്‍ കാരിമറ്റത്തിന് മല്പാൻ പദവി
തലശേരി അതിരൂപതാംഗവും കേരള സഭയില്‍ ബൈബിളിനെ ജനകീയമാക്കാന്‍ അര്‍പ്പണ മനോഭാവത്തോടെ അധ്വാനിച്ച ബൈബിൾ പണ്ഡിതനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിന് സഭയുടെ മല്പാന് പദവി നല്കി ആദരിക്കാന്‍ സിനഡ് തീരുമാനിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഭരണപരിഷ്കാര കമ്മീഷന്റെ റിപ്പോർട്ടിന് അംഗീകാരം; സർക്കാരിനുണ്ടാക്കുന്ന നഷ്ടം ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണിക്കു നേട്ടം
കെഎസ്ആർടിസിക്ക് 700 സിഎൻജി ബസ് വാങ്ങാൻ അനുമതി
നാലു ദിവസംകൂടി മഴ
കീം പ്രവേശനപരീക്ഷ ജൂലൈ നാലിലേക്കു മാറ്റി
ഓടിക്കൊണ്ടിരുന്ന മംഗള എക്സ്പ്രസിന്റെ ബോഗിയും എൻജിനും വേർപെട്ടു
സ്കൂൾ പരിസരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം: മുഖ്യമന്ത്രി
സുധാകരന്റെ പരാമര്‍ശം: തൃക്കാക്കരയില്‍ രാഷ്ട്രീയ ആയുധമാക്കി എല്‍ഡിഎഫ്
മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട് തോന്നിയെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നു: സുധാകരന്
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ ഉമ തോമസ് സന്ദര്‍ശിച്ചു
കൂട്ടുകാര്‍ക്കൊപ്പം കുളത്തിലിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു
കെഎസ്ആർടിസി ശന്പളവിതരണം രണ്ടു ദിവസത്തിനകം
യുനിസെഫ്-നിയമസഭാ സംയുക്ത പരിസ്ഥിതി ദിനാചരണം ആറിന്
എത്യോപ്യയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്
പേരിനു മാത്രം കേരഫെഡ് സംഭരണം; കര്‍ഷകര്‍ ദുരിതത്തില്‍
പൊള്ളും വില, സ്കൂൾ ഒരുക്കം നടുവൊടിക്കും
ദുരന്തസാധ്യതാ പ്രദേശത്തെ ആളുകളുടെ പട്ടിക തയാറാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
തൃപ്പൂണിത്തുറ നഗരസഭ: എൽഡിഎഫിന്റെ രണ്ട് സീറ്റ് എൻഡിഎ പിടിച്ചെടുത്തു
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം: അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും
മലയാറ്റൂർ സാഹിത്യ പുരസ്കാരം സുഭാഷ് ചന്ദ്രന്
ഇടതുമുന്നണി ജനവഞ്ചനയുടെ പര്യായമെന്നു തെളിയിക്കുന്ന മദ്യനയം: സുധീരൻ
നഴ്സസ് ദിനം ആഘോഷിച്ചു
രാജഭാഷാ സമ്മാൻ പുരസ്കാരം വിതരണം ചെയ്തു
കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന്
39 ലക്ഷത്തിന്റെ സ്വർണം പിടികൂടി
അപകടത്തിൽ പരിക്കേറ്റ പോലീസുകാരൻ മരിച്ചു
‘ എന്റെ തൊഴില്‍, എന്റെ അഭിമാനം’; രജിസ്റ്റര്‍ ചെയ്തത് 45 ലക്ഷം ഉദ്യോഗാർഥികൾ
എന്‍സിപി പ്രതിനിധി സമ്മേളനം 24ന്
പാരിസ്ഥിതിക സാക്ഷരതാ യജ്ഞം നടത്തി
കെ. സുധാകരൻ കോണ്‍ഗ്രസിന് അപമാനമെന്ന് പി.സി. ചാക്കോ
മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല
കെഎസ്ആര്‍ടിസിയില്‍ ഓഡിറ്റ് നടന്നിട്ട് വർഷങ്ങളായെന്ന്
യുഡിഎഫിന് പിന്തുണയുമായി സോഷ്യലിസ്റ്റ് പാര്‍ട്ടി-ഐ
വേനൽ മഴപ്പെയ്ത്തിൽ കേരളം വീണ്ടും റിക്കാർഡിലേക്ക്
മനിശേരിയിൽ ഒന്നാം പാപ്പാനെ ആന അടിച്ചുകൊന്നു
കെഎസ്ഇബി ജീവനക്കാരുടെ ശമ്പള വർധനയ്ക്കെതിരായ ഹര്‍ജി മാറ്റി
നിയമ നിർമാണ സഭകളിലെ വനിതാ അംഗങ്ങളുടെ സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
കൈറ്റ് വിക്ടേഴ്സിൽ പ്ലസ് വൺ റിവിഷനും പോർട്ടലിൽ ഓഡിയോ ബുക്കുകളും
മൊബൈല്‍ ടവറില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി ഹേബിയസ് ഹര്‍ജി നല്കി
തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളി പെരുമ്പാവൂരിൽ പിടിയിൽ
ആരോഗ്യ സര്‍വകലാശാല: 46 തസ്തികകള്‍
അണ്റിസർവ്ഡ് എക്സ്പ്രസ് ട്രെയിനുകൾ 30 മുതൽ
മദ്യവ്യാപന ഉത്തരവ് പിൻവലിക്കണം: മദ്യനിരോധന സമിതി
പിഒസിയിൽ സമ്മര്‍ ക്യാമ്പ്
തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 60 വയസാക്കാൻ തീരുമാനം
തീയതി നീട്ടി
വേനൽമഴ കൊണ്ടുപോയത് 308 കോടിയുടെ കൃഷി
മറയൂരിൽ രണ്ടായിരം ചന്ദനമരങ്ങളിൽ വൈറസ് ബാധ
സ്കൂൾ വാഹനം ഓടിക്കാൻ പത്തുവർഷത്തെ പ്രവൃത്തിപരിചയം
കെ-റെയിലിന് ഇനി ജിപിഎസ് സർവേ മാത്രം
പൂട്ടിയ മദ്യവില്പനശാലകളിൽ 68 എണ്ണം തുറക്കാൻ ഉത്തരവ്
ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ഷാബ ഷെരീഫ് വധം:ഷൈബിന്റെ ഭാര്യ മുന്‍കൂര്‍ ജാമ്യം തേടി
സ്കൂളുകളിൽ നോൺ ആസ്ബസ്റ്റോസ് ഷീറ്റ് ഉപയോഗിക്കാം: മന്ത്രി
ഹൈക്കോടതി അവധിക്കാലത്തു പരിഗണിച്ചത് 7000 കേസുകള്‍
കെഎസ്ആർടിസി ശന്പളം: സർക്കാരിന് ഇതിനപ്പുറം ഒന്നും ചെയ്യാനില്ലെന്ന് മന്ത്രി ആന്റണി രാജു
കാർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു
ചങ്ങനാശേരി അതിരൂപതാ ദിനം 20ന്
സാന്പത്തിക കുറ്റകൃത്യ വിഭാഗം ഇന്നു നിലവിൽ വരും; സ്പെഷൽ ബ്രാഞ്ച് ആസ്ഥാനം പുതിയ കെട്ടിടത്തിലേക്ക്
പേപ്പറിന്റെ അമിത വില: പ്രിന്റേഴ്സ് അസോസിയേഷൻ പ്രതിഷേധം നാളെ
ജിപിഎസ് സർവേ: സർക്കാർ നിർദേശം ഇന്ന് മന്ത്രിസഭ പരിഗണിച്ചേക്കും
മത സാമുദായിക സൗഹാര്‍ദം കാലഘട്ടത്തിന്റെ ആവശ്യമെന്ന് സീറോമലബാര്‍ സഭ
പുതിയ ലൈൻ വലിക്കലും ട്രാൻസ്ഫോർമർ സ്ഥാപിക്കലും മുടങ്ങിയിട്ട് എട്ടുമാസം
അഡ്വ. വി.സി. സെബാസ്റ്റ്യന്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍
കെഎസ്ഇബി പവര്‍ ഹൗസുകള്‍ സന്ദര്‍ശിക്കാന്‍ അവസരം
പ്രൊവിന്‍ഷ്യല്‍ ഹൗസ് അമ്മവീടായി, വേറിട്ടൊരു ജൂബിലി ആഘോഷം
വികസനത്തിനായി ജനത്തെ തെരുവാധാരമാക്കില്ല: മുഖ്യമന്ത്രി
കുടുംബശ്രീ രജതജൂബിലി ആഘോഷങ്ങൾക്ക് അനന്തപുരിയിൽ നിറപ്പകിട്ടാർന്ന തുടക്കം
ചെറുവത്തൂരിലെ കിണര്‍വെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം
ബെന്നി പ്രസിഡന്റ്, ബിനോയി ജന. സെക്രട്ടറി
യുഡിഎഫ് ദയാഹര്‍ജിയുമായി എഎപിക്കും ട്വന്റി 20ക്കും പിന്നാലെ: ഇ.പി. ജയരാജന്
സിൽവർലൈൻ പദ്ധതി പിൻവലിക്കുംവരെ സമരം, വെള്ളിയാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധമെന്നു ഹസൻ
മണക്കാട് ടിടിഐയിൽ ലോ ഫ്ളോർ ബസ് ക്ലാസ് മുറിയാക്കും
കോഫി ബോര്‍ഡ് ക്രമക്കേട്: തടവു ശിക്ഷ ഒഴിവാക്കി പിഴ ശിക്ഷ മാത്രമാക്കി
എകെപിസിടിഎ സംസ്ഥാന സമ്മേളനം കൊച്ചിയിൽ

More from other section
പേരറിവാളന് മോചനം; രാജീവ് ഗാന്ധി വധക്കേസിൽ മൂന്നു പതിറ്റാണ്ട് ജയിലിൽ
National
ലണ്ടനിലേക്കുള്ള ഇന്ത്യൻ നഴ്സുമാരുടെ റിക്രൂട്ട്മെന്റിൽ വർധന
International
പൊതുമേഖലാ സംരംഭങ്ങളുടെ ഡയറക്ടർ ബോർഡിന് കൂടുതൽ അധികാരം
Business
ചരിത്ര കൂട്ട് ; ലക്നോ സൂപ്പർ ജയന്റ്സിന് പ്ലേ ഓഫ് യോഗ്യത
Sports

Latest News
എന്‍ഡിഎ വിജയം തൃക്കാക്കരയിൽ പ്രതിഫലിക്കും: കെ. സുരേന്ദ്രന്
മതത്തിന്റെ പേരിൽ കുത്തിക്കൊന്നു
Latest News
എന്‍ഡിഎ വിജയം തൃക്കാക്കരയിൽ പ്രതിഫലിക്കും: കെ. സുരേന്ദ്രന്
മതത്തിന്റെ പേരിൽ കുത്തിക്കൊന്നു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണ...
Top