സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം! ക്രിസ്മസ്-പുതുവത്സര ബംപർ കോട്ടയം സ്വദേശിക്ക്
സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം! ക്രിസ്മസ്-പുതുവത്സര ബംപർ കോട്ടയം സ്വദേശിക്ക്
Monday, January 17, 2022 1:21 AM IST
കോ​ട്ട​യം: ക്രി​സ്മ​സ്-പു​തു​വ​ത്സ​ര ബ​ംപർ ലോ​ട്ട​റി​യു​ടെ 12 കോ​ടി ഒ​ന്നാം സ​മ്മാ​നം പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക്ക്. കോ​ട്ട​യം കു​ട​യം​പ​ടി പാ​ണ്ഡ​വം ഓ​ളി​പ്പ​റ​ന്പി​ൽ സി.എ​ൻ. സ​ദാ​ന​ന്ദ​നെ​യാ​ണ് ഭാ​ഗ്യം തേ​ടി​യെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​ത്. കു​ട​യം​പ​ടി​യി​ലു​ള്ള വില്പ​ന​ക്കാ​ര​നി​ൽ നി​ന്നും സ​ദാ​ന​ന്ദ​ൻ എ​ടു​ത്ത എ​ക്സ് ജി 218582 ​ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം​.

എഴുപത്തിരണ്ടുകാ​ര​നാ​യ സ​ദാ​ന​ന്ദ​ൻ ഇ​ന്ന​ലെ രാ​വി​ലെ പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ ക​ട​യി​ൽ പോ​യ​പ്പോ​ഴാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​ത്. വി​ൽ​പ​ന​ക്കാ​ര​ന്‍റെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​ ടി​ക്ക​റ്റെ​ടു​ത്തു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ചാ​ന​ലു​ക​ളി​ൽ വാ​ർ​ത്ത ക​ണ്ടു. ടി​ക്ക​റ്റ് എ​ടു​ത്തു നോ​ക്കി​യ​പ്പോ​ൾ 12 കോ​ടി​യു​ടെ ബ​ംപർ ഭാ​ഗ്യം എ​ത്തു​ന്ന​ത് ത​ന്‍റെ ടി​ക്ക​റ്റി​നാ​ണെ​ന്നു ബോ​ധ്യ​മാ​യ​ി. പി​ന്നാ​ലെ, ലോ​ട്ട​റി വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള​വ​ർ എ​ത്തി സ​മ്മാ​നാ​ർ​ഹ​മാ​യ വി​വ​രം ഉ​റ​പ്പി​ച്ചു.


​ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണെ​ന്നും സ​ന്തോ​ഷ​മു​ണ്ടെ​ന്നും ടി​ക്ക​റ്റ് ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. ബ​ംപറ​ടി​ച്ചു​വെ​ന്ന് വി​ശ്വ​സി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഭാ​ര്യ രാ​ജ​മ്മ​യും മ​റ്റു​കു​ടും​ബാം​ഗ​ങ്ങ​ളും. മ​ക്ക​ൾ​ക്ക് കു​റ​ച്ചു ക​ട​ങ്ങ​ളു​ണ്ട്, അ​തൊ​ക്കെ വീ​ട്ട​ണം. വീ​ട് ന​ന്നാ​ക്ക​ണം -സ​ദാ​നന്ദനും രാ​ജ​മ്മ​യും പ​റ​ഞ്ഞു. സ​ദാ​ന​ന്ദ​ൻ സ്ഥി​ര​മാ​യി ലോ​ട്ട​റി എ​ടു​ക്കു​ന്ന​യാ​ള​ല്ല.​ ആ​ർ​ട്ടി​സ്റ്റാ​യ സ​നീ​ഷ് സ​ദ​നും ഓ​ട്ടോ​ഡ്രൈ​വ​റാ​യ സ​ഞ്ജ​യ് സ​ദ​നു​മാ​ണ് മ​ക്ക​ൾ. എ​സ്ബി​ഐ അ​യ്മ​നം ശാ​ഖ​യി​ൽ ടി​ക്ക​റ്റ് ഏ​ൽ​പ്പിക്കു​മെ​ന്ന് സ​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.