പാലക്കാട്ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ വ​ധം: മു​ഖ്യ സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ
പാലക്കാട്ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ  വ​ധം: മു​ഖ്യ സൂ​ത്ര​ധാ​ര​ൻ അ​റ​സ്റ്റി​ൽ
Tuesday, January 25, 2022 2:08 AM IST
പാ​​​ല​​​ക്കാ​​​ട്: ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ സ​​​ഞ്ജി​​​ത്തി​​​നെ ഭാ​​​ര്യ​​​യു​​​ടെ മു​​​ന്നി​​​ലി​​​ട്ടു വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ൻ അ​​​റ​​​സ്റ്റി​​​ൽ. കൊ​​​ഴി​​​ഞ്ഞാ​​​ന്പാ​​​റ അ​​​ത്തി​​​ക്കോ​​​ട് പ​​​ള്ളി സ്ട്രീ​​​റ്റി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഹാ​​​റൂ​​​ണ്‍(35) ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്ത വ്യ​​​ക്തി​​​യാ​​​ണ് ഹാ​​​റൂ​​​ണെ​​​ന്നു ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ആ​​​ർ. വി​​​ശ്വ​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.

ഇ​​​യാ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​ർ​​​ക്കാ​​​യി പോ​​​ലീ​​​സ് നേ​​​ര​​​ത്തെ ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തോ​​​ടെ കൃ​​​ത്യ​​​ത്തി​​​ൽ നേ​​​രി​​​ട്ടു പ​​​ങ്കെ​​​ടു​​​ത്ത നാ​​​ലു​​​പേ​​​ര​​​ട​​​ക്കം പ​​​ത്തു​​​പേ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.

കൃ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള വ്യ​​​ക്തി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള ദൗ​​​ത്യം, കൃ​​​ത്യ​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ഒ​​​ളി​​​വി​​​ൽ പോ​​​ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം കേ​​​സി​​​ലെ ഒ​​​ന്നാം​​​പ്ര​​​തി അ​​​ബ്ദു​​​ൾ സ​​​ലാ​​​മി​​​നൊ​​​പ്പം ചേ​​​ർ​​​ന്ന് ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​തി​​​ൽ ഹാ​​​റൂ​​​ണി​​​നു മു​​​ഖ്യ​​​പ​​​ങ്കു​​​ണ്ട്. സം​​​ഭ​​​വ​​​ശേ​​​ഷം മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലേ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ട്ട ഹാ​​​റൂ​​​ണി​​​നെ ചെ​​​ർ​​​പ്പു​​​ള​​​ശേ​​​രി ഭാ​​​ഗ​​​ത്തു​​​നി​​​ന്നാ​​​ണ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്. നേ​​​ര​​​ത്തെ പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ട് ഭാ​​​ര​​​വാ​​​ഹി​​​യാ​​​യി​​​രു​​​ന്ന ഹാ​​​റൂ​​​ണ്‍ ഇ​​​പ്പോ​​​ൾ ബ്രാ​​​ഞ്ച് ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.