കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ല്‍, പ​ഴ​യ​പ​ള്ളി സം​യു​ക്ത തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും
Tuesday, January 25, 2022 2:08 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക് ക​ത്തീ​ഡ്ര​ലി​ലും മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്കോ​പ്പ​ല്‍ മ​രി​യ​ന്‍ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പ​ഴ​യ​പ​ള്ളി​യി​ലും (അ​ക്ക​ര​പ്പ​ള്ളി) പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ ഡൊ​മി​നി​ക്കി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും.

ഇ​ന്നു മു​ത​ല്‍ 31 വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് തി​രു​നാ​ള്‍ ന​ട​ത്തു​ക.ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ക​ത്തീ​ഡ്ര​ല്‍ വി​കാ​രി​യും ആ​ര്‍​ച്ച് പ്രീ​സ്റ്റു​മാ​യ ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ രാ​വി​ലെ 6.30നും ​വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 5.30ന് ​ക​ത്തീ​ഡ്ര​ലി​ല്‍​നി​ന്നും പു​ത്ത​ന​ങ്ങാ​ടി ചു​റ്റി പ​ഴ​യ​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 6.30ന് ​പ​ഴ​യ​പ​ള്ളി​യി​ൽ കൊ​ടി​യേ​റ്റ്. 27 മു​ത​ല്‍ 31 വ​രെ രാ​വി​ലെ 5.30നും ​ഏ​ഴി​നും ഒ​ന്പ​തി​നും ഉ​ച്ച​യ്ക്ക് 12നും ​വൈ​കു​ന്നേ​രം 4.30നും 6.45​നും വി​ശു​ദ്ധ കു​ര്‍​ബാ​ന.


30ന് ​വൈ​കു​ന്നേ​രം 4.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലും 31ന് ​വൈ​കു​ന്നേ​രം 4.30ന് ​ബിഷപ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ലും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 31ന് ​വൈ​കു​ന്നേ​രം ആ​റി​ന് തി​രു​സ്വ​രൂ​പ​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ വ​ഹി​ച്ചു​കൊ​ണ്ട് പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.