ഐ​എ​ന്‍​ടി​യു​സി പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്ര​മ​ക്കേ​ടെന്ന്
Tuesday, January 25, 2022 2:08 AM IST
കൊ​ച്ചി: ഐ​എ​ന്‍​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഒ​രു വി​ഭാ​ഗം രം​ഗ​ത്ത്. പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​നും കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്ന് ത​ന്‍റെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ തി​രി​മ​റി ന​ട​ത്തി​യ​തി​നാ​ലാ​ണ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യി​ല്‍ പ​ത്രി​ക ത​ള്ളി​പ്പോ​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കാ​ന്‍ പ​ത്രി​ക ന​ല്കി​യ സം​സ്ഥാ​ന ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം കെ.​കെ. ധ​ര്‍​മ​രാ​ജ​ന്‍ ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നു പ​രാ​തി ന​ല്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.