"സ്വാ​ത​ന്ത്ര്യം അ​മൂ​ല്യ​മാ​ണെ​ന്ന പാ​ഠം പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞു’ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ജ​യി​ൽ അ​നു​ഭ​വം വി​വ​രി​ച്ച് എം. ​ശി​വ​ശ​ങ്ക​ർ
 സ്വാ​ത​ന്ത്ര്യം അ​മൂ​ല്യ​മാ​ണെ​ന്ന പാ​ഠം പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞു’ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ജ​യി​ൽ അ​നു​ഭ​വം വി​വ​രി​ച്ച് എം. ​ശി​വ​ശ​ങ്ക​ർ
Wednesday, January 26, 2022 12:52 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​യി​ൽ​വാ​സ​ത്തി​ലൂ​ടെ സ്വാ​ത​ന്ത്ര്യം അ​മൂ​ല്യ​മാ​ണെ​ന്ന പാ​ഠം പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞെന്നു മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ.

പി​റ​ന്നാ​ൾ ദി​ന​മാ​യ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ലാണു ശി​വ​ശ​ങ്ക​ർ ജ​യി​ൽ അ​നു​ഭ​വ​മ​ട​ക്കം വി​വ​രി​ക്കു​ന്ന​ത്."ഇ​ത്ത​വ​ണ​യും പി​റ​ന്നാ​ളി​ന് ആ​ഘോ​ഷ​ങ്ങ​ൾ ഒ​ന്നു​മി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം പി​റ​ന്നാ​ൾ ജ​യി​ൽ മു​റി​യു​ടെ ത​ണു​ത്ത ത​റ​യി​ലാ​യി​രു​ന്നു. അ​ന്ന​വി​ടെ ആ​രും ത​ന്‍റെ പി​റ​ന്നാ​ൾ ഓ​ർ​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ സ​ന്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം എ​ങ്കി​ലും തി​രി​കെ കി​ട്ടി​യി​രി​ക്കു​ന്നു.

സ്വാ​ത​ന്ത്ര്യം അ​മൂ​ല്യ​മാ​ണെ​ന്ന പാ​ഠം പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞു. അതു ചി​ല​ർ ക​വ​ർ​ന്നെ​ടു​ത്തേ​ക്കാ​മെ​ന്ന ശ്ര​ദ്ധ ഉ​ണ്ടാ​ക​ണം. യ​ഥാ​ർ​ഥ സ്നേ​ഹി​തരെ മ​ന​സി​ലാ​ക്കാ​ൻ ഈ ​അ​നു​ഭ​വ​ങ്ങ​ൾ സ​ഹാ​യി​ച്ചു.

മു​ൻ​പ് പി​റ​ന്നാ​ൾ ആ​ശം​സി​ച്ചി​രു​ന്ന​വ​രു​ടെ പ​ത്തി​ലൊ​ന്ന് ആ​ളു​ക​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ പി​റ​ന്നാ​ൾ ആ​ശം​സി​ച്ച​ത്’’ ശി​വ​ശ​ങ്ക​ർ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ എം. ​ശി​വ​ശ​ങ്ക​ർ അ​ടു​ത്തി​ടെ​യാ​ണു സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തി​യ​ത്.
സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി തീ​ർ​ന്ന​തി​നാ​ൽ ശി​വ​ശ​ങ്ക​റി​നെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി​യാ​ണ് ശി​വ​ശ​ങ്ക​റി​നെ തി​രി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വു ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.