ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​രം ക​വ​രു​ന്ന​ത് അ​ഴി​മ​തി ന​ട​ത്താ​ന്‍: കെ.​സു​രേ​ന്ദ്ര​ന്‍
ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​രം ക​വ​രു​ന്ന​ത്  അ​ഴി​മ​തി ന​ട​ത്താ​ന്‍: കെ.​സു​രേ​ന്ദ്ര​ന്‍
Wednesday, January 26, 2022 2:27 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ അ​​​ധി​​​കാ​​​രം ക​​​വ​​​രു​​​ന്ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത് അ​​​ഴി​​​മ​​​തി ന​​​ട​​​ത്താ​​​നാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ന്‍ കെ.​​​സു​​​രേ​​​ന്ദ്ര​​​ന്‍.

അ​​​ഴി​​​മ​​​തി തെ​​​ളി​​​ഞ്ഞാ​​​ല്‍ പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ അ​​​ധി​​​കാ​​​ര​​​സ്ഥാ​​​ന​​​ത്തി​​​രി​​​ക്കാ​​​ന്‍ യോ​​​ഗ്യ​​​ര​​​ല്ലെ​​​ന്നു വി​​​ധി​​​ക്കാ​​​ന്‍ ലോ​​​കാ​​​യു​​​ക്ത​​​യ്ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നി​​​രി​​​ക്കെ അ​​​ത് ത​​​ട​​​യാ​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. അ​​​ഴി​​​മ​​​തി​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ന്‍ പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ ഏ​​​ത​​​റ്റം വ​​​രെ പോ​​​കു​​​മെ​​​ന്ന് അ​​​വ​​​ര്‍ തെ​​​ളി​​​യി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.


കെ.​​​ടി ജ​​​ലീ​​​ലി​​​ന് ബ​​​ന്ധു​​​നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ മ​​​ന്ത്രി​​​സ്ഥാ​​​നം പോ​​​യ​​​ത് ലോ​​​കാ​​​യു​​​ക്ത​​യു​​ടെ ഇ​​​ട​​​പെ​​​ട​​​ല്‍ മൂ​​​ല​​​മാ​​​ണ്. ഇ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യം ഇ​​​നി​​​യു​​​ണ്ടാ​​​വാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നീ​​​ക്ക​​മെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.