ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ ഉ​പ​രി പ​ഠ​ന​ത്തി​ന് സ്കോ​ള​ർ​ഷി​പ്
Friday, January 28, 2022 1:26 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത പ​ഠ​ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ്, പ്യൂ​വ​ർ​സ​യ​ൻ​സ്, അ​ഗ്രി​ക​ൾ​ച്ച​ർ, സോ​ഷ്യ​ൽ സ​യ​ൻ​സ്, നി​യ​മം, മാ​നേ​ജ്മെ​ന്‍റ് വി​ഷ​യ​ങ്ങ​ളി​ൽ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ്/ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ്/ പി​എ​ച്ച്ഡി കോ​ഴ്സു​ക​ൾ​ക്ക് ഉ​പ​രി​പ​ഠ​നത്തിന് സ്കോ​ള​ർ​ഷി​പ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ത ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യി അം​ഗീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള മു​സ്ലീം, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ് കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത. അ​ർ​ഹ​രാ​യ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി സ്കോ​ള​ർ​ഷി​പ് ന​ൽ​കും.


കേ​ര​ള​ത്തി​ൽ പ​ഠി​ക്കു​ന്ന സ്ഥി​ര താ​മ​സ​ക്കാ​രാ​യി​രി​ക്ക​ണം. ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മേ സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കു​ക​യു​ള്ളൂ. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രുവ​രി 14. വി​ലാ​സം: ഡ​യ​റ​ക്ട​ർ, ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ്, നാ​ലാം നി​ല, വി​കാ​സ് ഭ​വ​ൻ, തി​രു​വ​ന​ന്ത​പു​രം-33. വിശദ വിവരങ്ങൾ www.minoritywelfare.kerala.gov.in ൽ ​ല​ഭ്യ​മാ​ണ്. ഫോൺ: 04712300524.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.