നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്: ഇ.​പി. ജ​യ​രാ​ജ​ന് കോ​ട​തി​യു​ടെ നോ ​ഒ​ബ്ജ​ക്‌ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്
നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്: ഇ.​പി. ജ​യ​രാ​ജ​ന് കോ​ട​തി​യു​ടെ  നോ ​ഒ​ബ്ജ​ക്‌ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്
Friday, January 28, 2022 1:27 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ മൂ​ന്നാം പ്ര​തി​യും മു​ൻ മ​ന്ത്രി​യു​മാ​യ ഇ.​പി.​ ജ​യ​രാ​ജ​ന് പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കാ​ൻ കോ​ട​തി​യു​ടെ അ​നു​മ​തി.

കൈ​യാ​ങ്ക​ളി കേ​സി​ലെ പ്ര​തി​യെ​ന്ന കാ​ര​ണ​ത്താ​ൽ ത​നി​ക്കു പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടാ​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ജ​യ​രാ​ജ​ൻ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്.​ പ്ര​തി​യു​ടെ ആ​വ​ശ്യം പ്രോ​സി​ക്യൂ​ഷ​ൻ എ​തി​ർ​ത്തു. എ​ന്നാ​ൽ കേ​സി​ന്‍റെ ഏ​തു സാ​ഹ​ച​ര്യ​ത്തി​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ക്കൊ​ള്ളാ​മെ​ന്ന പ്ര​തി​യു​ടെ ഉ​റ​പ്പു പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ഹ​ർ​ജി അ​നു​വ​ദി​ച്ച​ത്.


കേ​സി​ലെ പ്ര​തി​ക​ൾ കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​ക്കു​വാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട. കേ​സ് കോ​ട​തി ഈ ​മാ​സം 31 ന് ​പ​രി​ഗ​ണി​ക്കാ​നി​രി​ക്ക​വെ​യാ​ണ് മൂ​ന്നാം പ്ര​തി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് കേ​സ് ഇ​ന്ന​ലെ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.