കോ​ള​ജു​ക​ളി​ല്‍ കൊ​ടി​മ​ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ക്കു​ന്ന​തെ​ങ്ങ​നെ​?-ഹൈ​ക്കോ​ട​തി
കോ​ള​ജു​ക​ളി​ല്‍ കൊ​ടി​മ​ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍  അ​നു​മ​തി ല​ഭി​ക്കു​ന്ന​തെ​ങ്ങ​നെ​?-ഹൈ​ക്കോ​ട​തി
Friday, January 28, 2022 1:27 AM IST
കൊ​ച്ചി: കോ​ള​ജു​ക​ളി​ല്‍ കൊ​ടി​മ​ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​നു​മ​തി ല​ഭി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. കൊ​ടി​മ​രം സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ പു​തി​യ ന​യ​മു​ണ്ടാ​ക്കു​ന്ന​തു​വ​രെ ഒ​രി​ട​ത്തും കൊ​ടി​മ​ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​രു​തെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.

പ​ന്ത​ളം മ​ന്നം ആ​യു​ര്‍​വേ​ദ കോ-​ഓ​പറേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച കൊ​ടി​മ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി കോ​ള​ജ് അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സിം​ഗി​ൾ ബെ​ഞ്ച് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കോ​ള​ജ് ക​വാ​ട​ത്തി​ലെ കൊ​ടി​മ​ര​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ നീ​ക്കം ചെ​യ്ത​താ​യി ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ല​ട​ക്കം വി​വി​ധ യൂ​ണി​യ​നു​ക​ള്‍ സ്ഥാ​പി​ച്ച കൊ​ടി​മ​ര​ങ്ങ​ളും ബാ​ന​റു​ക​ളും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു ത​ട​സ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്നാ​ണ് കോ​ള​ജു​ക​ളി​ലും മ​റ്റും കൊ​ടി​മ​രം സ്ഥാ​പി​ക്കാ​ന്‍ എ​ങ്ങ​നെ​യാ​ണ് അ​നു​മ​തി ന​ല്‍​കു​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി ആ​രാ​ഞ്ഞ​ത്.


കൊ​ടി​മ​ര​ത്തി​ന്‍റെ പേ​രി​ല്‍ അ​ടു​ത്തി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഏ​റ്റു​മു​ട്ടി​യ ഒ​രു സം​ഭ​വ​വും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ല്‍ വി​ശ​ദീ​ക​ര​ണ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഹ​ര്‍​ജി മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. ഇ​തി​നി​ടെ അ​ന​ധി​കൃ​ത കൊ​ടി​മ​ര​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി തു​ട​ര​ണ​മെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.