സ​ഞ്ജി​ത്ത് കൊ​ല​ക്കേ​സ്: മു​ഖ്യ​സൂ​ത്ര​ധാ​ര​ന​ട​ക്കം അ​റ​സ്റ്റി​ലാ​യെ​ന്ന് സ​ര്‍​ക്കാ​ര്‍
സ​ഞ്ജി​ത്ത് കൊ​ല​ക്കേ​സ്: മു​ഖ്യ​സൂ​ത്ര​ധാ​ര​ന​ട​ക്കം അ​റ​സ്റ്റി​ലാ​യെ​ന്ന് സ​ര്‍​ക്കാ​ര്‍
Friday, January 28, 2022 1:27 AM IST
കൊ​ച്ചി: പാ​ല​ക്കാ​ട് മ​മ്പു​റ​ത്ത് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന എ. ​സ​ഞ്ജി​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ​സൂ​ത്ര​ധാ​ര​നെ ര​ണ്ടു ദി​വ​സം മു​മ്പ് പി​ടി​കൂ​ടി​യെ​ന്നും ഇ​തു​വ​രെ പ​ത്തു പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 15നാ​ണ് സ​ഞ്ജി​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്. രാ​ഷ്‌ട്രീ​യ വൈ​രാ​ഗ്യ​ത്തത്തു​ട​ര്‍​ന്ന് എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താ​ന്‍ കേ​സ് സി​ബി​ഐ​യ്ക്കു വി​ട​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് സ​ഞ്ജി​ത്തി​ന്‍റെ ഭാ​ര്യ അ​ര്‍​ഷി​ക ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കു​റ്റ​കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത പ്ര​തി​ക​ള്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന് അ​വി​ടെ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ല്‍ ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ സ​മ​യ​മെ​ടു​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നു മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന എ​ഡി​ജി​പി മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖം ചൂ​ണ്ടി​ക്കാ​ട്ടി​യ ഹ​ര്‍​ജി​ക്കാ​രി ഇ​ക്കാ​ര്യ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.


അ​റ​സ്റ്റി​ലാ​യെ​ന്നു പോ​ലീ​സ് പ​റ​യു​ന്ന പ്ര​തി​ക​ള്‍ കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ സ്റ്റേ​റ്റ്മെ​ന്‍റ് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ച ജ​സ്റ്റീ​സ് കെ. ​ഹ​രി​പാ​ല്‍ ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.