എസ്എസ്എല്‍സി ചോദ്യപേപ്പര്‍ പാ​റ്റേ​ൺ മാ​റ്റം: ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി
എസ്എസ്എല്‍സി ചോദ്യപേപ്പര്‍ പാ​റ്റേ​ൺ മാ​റ്റം: ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി
Friday, January 28, 2022 1:27 AM IST
കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് പ​ഠ​ന​രം​ഗ​ത്തു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് എ​സ്എ​സ്എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ പാ​റ്റേ​ണി​ല്‍ മാ​റ്റം വ​രു​ത്തു​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പാ​ലി​ക്കാ​തെ ചോ​ദ്യ​പേ​പ്പ​ര്‍ ത​യാ​റാ​ക്കു​ന്നെ​ന്ന ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

ആ​കെ​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ളി​ല്‍ 60 ശ​ത​മാ​നം ഭാ​ഗം ഫോ​ക്ക​സ് ഏ​രി​യ​യാ​ക്കി നി​ശ്ച​യി​ക്കാ​നും ചോ​ദ്യ​പേ​പ്പ​റി​ലെ 70 ശ​ത​മാ​നം ചോ​ദ്യ​ങ്ങ​ളും ഈ ​ഭാ​ഗ​ത്തു​നി​ന്നു മ​തി​യെ​ന്നും വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 16നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.50 ശ​ത​മാ​നം മാ​ര്‍​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ള്‍ ചോ​യ്സാ​യി അ​ധി​കം ന​ല്‍​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


എ​ന്നാ​ല്‍ ചോ​ദ്യ​പേ​പ്പ​ര്‍ ത​യാ​റാ​ക്കു​ന്ന ശി​ല​പ്ശാ​ല ക​ഴി​ഞ്ഞ​തോ​ടെ ഇ​തൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് ചോ​ദ്യ​പേ​പ്പ​ര്‍ പാ​റ്റേ​ണ്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യെ​ന്ന് ഹ​ര്‍​ജി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. പാ​റ്റേ​ണ്‍ പു​ന​ര്‍​നി​ര്‍​ണ​യി​ക്ക​ണം, സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു പാ​ലി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണം എ​ന്നി​വ​യാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ള്‍.

ഞാ​റ​യ്ക്ക​ല്‍ ഗ​വ. വൊ​ക്ക​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡെ​ന്നി വ​ര്‍​ഗീ​സ്, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ജ​സ്റ്റീ​സ് മു​ര​ളീ പു​രു​ഷോ​ത്ത​മ​ന്‍ ഫെ​ബ്രു​വ​രി നാ​ലി​നു വീ​ണ്ടും പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.