ചോ​ദ്യ​പേ​പ്പ​ർ ആ​വ​ർ​ത്ത​നം: വി​സി നേ​രി​ട്ട് അ​ന്വേ​ഷി​ക്കും
Friday, May 6, 2022 1:45 AM IST
ക​​ണ്ണൂ​​ർ: ക​​ണ്ണൂ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ബി​​രു​​ദപ​​രീ​​ക്ഷ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ൾ ആ​​വ​​ർ​​ത്തി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ര​​ണ്ടം​​ഗ അ​​ന്വേ​​ഷ​​ണ സ​​മി​​തി സ​​മ​​ർ​​പ്പി​​ച്ച ഇ​​ട​​ക്കാ​​ല റി​​പ്പോ​​ർ​​ട്ട് ഇ​​ന്ന​ലെ ചേ​​ർ​​ന്ന സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗ​​ത്തി​​ൽ വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. ഗോ​​പി​​നാ​​ഥ് ര​​വീ​​ന്ദ്ര​​ൻ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം വൈ​​സ് ചാ​​ൻ​​സ​​ല​​റു​​ടെ നേ​​രി​​ട്ടു​​ള്ള മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ന​​ട​​ക്കും. അ​​ന്വേ​​ഷ​​ണ റി​​പ്പോ​​ർ​​ട്ട് മേ​യ് 21 , 2022 ന് ​​ചേ​​രു​​ന്ന പ​​രീ​​ക്ഷാ സം​​ബ​​ന്ധി​​യാ​​യ പ്ര​​ത്യേ​​ക സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗ​​ത്തി​​ൽ വെ​​യ്ക്കു​​ക​​യും തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്യും.

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ അ​​ധ്യാ​​പ​​ക​​രും ജീ​​വ​​ന​​ക്കാ​​രും ബു​​ധ​​നാ​​ഴ്ച​​ക​​ളി​​ൽ ഖാ​​ദി​​വ​​സ്ത്രം ധ​​രി​​ക്ക​​ണ​​മെ​​ന്ന സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ തീ​​രു​​മാ​​നം ന​​ട​​പ്പാ​​ക്കാ​​ൻ സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. സ​​ർ​​വ​​ക​​ലാ​​ശാ​​ല നി​​ർ​​ദേ​​ശി​​ക്കു​​ന്ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള യു​​ജി കോ​​ള​​ജു​​ക​​ളി​​ൽ ര​​ണ്ട് ഗ​​വേ​​ഷ​​ണ ഗൈ​​ഡു​​മാ​​ർ ഉ​​ണ്ടെ​​ങ്കി​​ൽ അ​​വി​​ടെ ഗ​​വേ​​ഷ​​ണകേ​​ന്ദ്രം സ്ഥാ​​പി​​ക്കാ​​നുള്ള അ​​നു​​മ​​തി ന​​ൽ​​കും.


202223 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ പു​​തി​​യ കോ​​ഴ്സു​​ക​​ൾ​​ക്കും സീ​​റ്റു​​ക​​ളു​​ടെ വ​​ർ​​ധ​​ന​യ്ക്കുംവേ​​ണ്ടി​​യു​​ള്ള 29 കോ​​ള​​ജു​​ക​​ളി​​ലെ പ്രൊ​​പ്പോ​​സ​​ൽ സ​​ർ​​ക്കാ​​രി​നു സ​​മ​​ർ​​പ്പി​​ക്കും. മു​സ്‌​ലിം സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ കീ​​ഴി​​ൽ വ​​യ​​നാ​​ട് ത​​രു​​വ​​ണ​​യി​​ൽ കോ​​ള​​ജ് തു​​ട​​ങ്ങാ​​ൻ അം​​ഗീ​​കാ​​രം ന​​ൽ​​കും. ച​​ക്ക​​ര​​ക്ക​​ല്ലി​​ൽ മ​​ല​​ബാ​​ർ ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജ് തു​​ട​​ങ്ങാ​​നും യോ​​ഗ​​ത്തി​​ൽ അം​​ഗീ​​കാ​​ര​​മാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.