വ്‌​ളോ​ഗ​ര്‍ റി​ഫ​യു​ടെ ഭ​ര്‍​ത്താ​വ് മു​​​ന്‍​കൂ​​​ര്‍ ജാ​മ്യം തേ​ടി
വ്‌​ളോ​ഗ​ര്‍ റി​ഫ​യു​ടെ ഭ​ര്‍​ത്താ​വ്  മു​​​ന്‍​കൂ​​​ര്‍ ജാ​മ്യം തേ​ടി
Sunday, May 15, 2022 1:26 AM IST
കോ​​​ഴി​​​ക്കോ​​​ട്: പോ​​​ലീ​​​സ് ലു​​​ക്കൗ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ വ്‌​​​ളോ​​​ഗ​​​ര്‍ റി​​​ഫ മെ​​​ഹ്‌​​നു​​​വി​​​ന്‍റെ ഭ​​​ര്‍​ത്താ​​​വ് മെ​​​ഹ്‌​​നാ​​​സ് മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. പോ​​​ലീ​​​സ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ന്‍ നീ​​​ക്കം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യ​​​ത്തി​​​നു നീ​​​ക്കം.​

ഇ​​​യാ​​​ള്‍ രാ​​​ജ്യം വി​​​ടാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ല്‍ ലു​​​ക്കൗ​​​ട്ട് നോ​​​ട്ടീ​​​സ് പ​​​തി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. വ്‌​​​ളോ​​​ഗ​​​റും ആ​​​ല്‍​ബം ന​​​ടി​​​യു​​​മാ​​​യ റി​​​ഫ മെ​​​ഹ്‌​​നു ദു​​​ബാ​​​യി​​​ലെ ഫ്‌​​​ളാ​​​റ്റി​​​ല്‍ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ കാ​​​ണ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ലാ​​​ണ് ഭ​​​ര്‍​ത്താ​​​വ് മെ​​​ഹ്‌​​നാ​​​സി​​​നെ പോ​​​ലീ​​​സ് തെ​​​ര​​​യു​​​ന്ന​​​ത്.​ റി​​​ഫ​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മെ​​​ഹ്‌​​നാ​​​സി​​​നെ​​​തി​​​രേ കാ​​​ക്കൂ​​​ര്‍ പോ​​​ലീ​​​സ് പീ​​​ഡ​​​നം, കാ​​​ലി​​​ല്‍ ഇ​​​രു​​​മ്പു​​​വ​​​ടി കൊ​​​ണ്ട് അ​​​ടി​​​ച്ചു പ​​​രി​​​ക്കേ​​​ല്‍​പ്പി​​​ക്ക​​​ല്‍‌, ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണാക്കുറ്റം എ​​​ന്നി​​​വ​​​യ്ക്ക് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.