ഷ​ഹാ​ന​യു​ടെ മ​ര​ണം: സജ്ജാദ് മയക്കുമരുന്ന്‌ കച്ചവടക്കാരന്‍
ഷ​ഹാ​ന​യു​ടെ മ​ര​ണം: സജ്ജാദ് മയക്കുമരുന്ന്‌ കച്ചവടക്കാരന്‍
Sunday, May 15, 2022 1:26 AM IST
കോ​​​ഴി​​​ക്കോ​​​ട്: ന​​​ടി​​​യും മോ​​​ഡ​​​ലു​​​മാ​​​യ ഷ​​​ഹാ​​​ന(20)​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​റ​​​സ്റ്റി​​​ലാ​​​യ ഭ​​​ര്‍​ത്താ​​​വ് സ​​​ജ്ജാ​​​ദ് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​നെ​​​ന്ന് പോ​​​ലീ​​​സ്. പ​​​റ​​​മ്പി​​​ല്‍​ ബ​​​സാ​​​റി​​​ലെ ഇ​​​യാ​​​ളു​​​ടെ വാ​​​ട​​​ക​​​വീ​​​ട്ടി​​​ല്‍നി​​​ന്ന് ക​​​ഞ്ചാ​​​വ് പൊ​​​തി​​​യാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ക​​​വ​​​റു​​​ക​​​ളും മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സാ​​​ധ​​​ന​​​സാ​​​മ​​​ഗ്രി​​​ക​​​ളും ക​​​ണ്ടെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

ഹു​​​ക്ക​​​ പോ​​​ലെ​​​യു​​​ള്ള പ്‌​​​ളാ​​​സ്റ്റി​​​ക് നി​​​ര്‍​മി​​​ത വ​​​സ്തു ഇ​​​വി​​​ടെനി​​​ന്ന് കി​​​ട്ടി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തു മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള​​​താ​​​ണെ​​​ന്ന് സം​​​ശ​​​യ​​​മു​​​ണ്ട്. എ​​​ന്നാ​​​ല്‍, മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കി​​​ട്ടി​​​യി​​​ട്ടി​​​ല്ല. ഫു​​​ഡ് ഡെ​​​ലി​​​വ​​​റി​​​യു​​​ടെ മ​​​റ​​​വി​​​ല്‍ ഇ​​​യാ​​​ള്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​താ​​​യാ​​​ണ് ക​​​രു​​​തു​​​ന്ന​​​ത്. സ്ഥി​​​രം മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് സ​​​ജ്ജാ​​​ദ്. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കൂ​​​ടു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് കേ​​​സ​​​ന്വേ​​​ഷി​​​ക്കു​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് അ​​​സി.​​​ ക​​​മ്മി​​​ഷ​​​ണ​​​ര്‍ കെ.​​​ സു​​​ദ​​​ര്‍​ശ​​​ന്‍ പ​​​റ​​​ഞ്ഞു.


ഷ​​​ഹാ​​​ന​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​ജ്ജാ​​​ദി​​​നെ ഇ​​​ന്ന​​​ലെ ചോ​​​ദ്യം ചെ​​​യ്ത​​​ശേ​​​ഷം പ​​​റ​​​മ്പി​​​ല്‍ ബ​​​സാ​​​റി​​​ലെ വാ​​​ട​​​കവീ​​​ട്ടി​​​ല്‍ എ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി. ഷ​​​ഹാ​​​ന​​​യെ മ​​​ര്‍​ദി​​​ച്ചി​​​രു​​​ന്ന​​​താ​​​യി സ​​​ജ്ജാ​​​ദ് പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഷ​​​ഹാ​​​ന​​​യു​​​ടെ പോ​​​സ്റ്റ്മോ​​​ര്‍​ട്ട​​​ത്തി​​​ല്‍ ആ​​​ത്മ​​​ഹ​​​ത്യ​​​യാ​​​ണെ​​​ന്ന പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ര്‍​ട്ടാ​​​ണ് പോ​​​ലീ​​​സി​​​ന് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ശ​​​രീ​​​ര​​​ത്തി​​​ല്‍ മ​​​ര്‍​ദ​​​ന​​​മ​​​റ്റേ​​​തി​​​ന്‍റെ പാ​​​ടു​​​ക​​​ളു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.