ഇ​ടു​ക്കി​യി​ൽ ജ​ല​നി​ര​പ്പ് 2339.62 അ​ടി
ഇ​ടു​ക്കി​യി​ൽ  ജ​ല​നി​ര​പ്പ്  2339.62 അ​ടി
Sunday, May 15, 2022 1:27 AM IST
തൊ​​ടു​​പു​​ഴ: സം​​സ്ഥാ​​ന​​ത്ത് തെ​​ക്കുപ​​ടി​​ഞ്ഞാ​​റ​​ൻ കാ​​ല​​വ​​ർ​​ഷം ആ​​രം​​ഭി​​ക്കാ​​ൻ 12 ദി​​വ​​സം അ​​വ​​ശേ​​ഷി​​ക്കെ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ അ​​വ​​ശേ​​ഷി​​ക്കു​​ന്ന​​ത് 2339.62 അ​​ടി​​വെ​​ള്ളം. ഇ​​തു സം​​ഭ​​ര​​ണശേ​​ഷി​​യു​​ടെ 33 ശ​​ത​​മാ​​ന​​മാ​​ണ്. സം​​സ്ഥാ​​ന​​ത്ത് മ​​ഴ ശ​​ക്ത​​മാ​​യ​​തോ​​ടെ വൈ​​ദ്യു​​തി ഉ​​പ​​ഭോ​​ഗ​​വും ഗ​​ണ്യ​​മാ​​യി കു​​റ​​ഞ്ഞു.

73.505 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി​​രു​​ന്നു വെ​​ള്ളി​​യാ​​ഴ്ച​​ത്തെ ഉ​​പ​​ഭോ​​ഗം. ഇ​​തി​​ൽ 53.280 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് പു​​റ​​ത്തു​​നി​​ന്നും എ​​ത്തി​​ച്ച​​പ്പോ​​ൾ 20.224 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് ആ​​ഭ്യ​​ന്ത​​ര​​മാ​​യി ഉ​​ത്പാ​​ദി​​പ്പി​​ച്ചു. ഇ​​ടു​​ക്കി പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യ മൂ​​ല​​മ​​റ്റ​​ത്ത് 5.909 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി​​രു​​ന്നു ഉ​​ത്പാ​​ദ​​നം. ഇ​​ടു​​ക്കി​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ല ഏ​​ഴി​​ന് അ​​വ​​സാ​​നി​​ച്ച 24 മ​​ണി​​ക്കൂ​​റി​​നി​​ടെ 9.6 മി​​ല്ലി​​മീ​​റ്റ​​ർ മ​​ഴ രേ​​ഖ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.