ഇന്ന് ദേ​ശീ​യ ഡെ​ങ്കി​പ്പ​നി ദി​നം
ഇന്ന് ദേ​ശീ​യ  ഡെ​ങ്കി​പ്പ​നി ദി​നം
Monday, May 16, 2022 1:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി​​​ക​​​ള്‍​ക്കെ​​​തി​​​രെ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. പ്ര​​​ത്യേ​​​കി​​​ച്ചും ഡെ​​​ങ്കി​​​പ്പ​​​നി​​​യ്ക്കെ​​​തി​​​രെ അ​​​തീ​​​വ ജാ​​​ഗ്ര​​​ത പു​​​ല​​​ര്‍​ത്ത​​​ണം. ഡെ​​​ങ്കി​​​പ്പ​​​നി പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ല്‍ ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​മാ​​​ണ് കൊ​​​തു​​​കി​​​ന്‍റെ ഉ​​​റ​​​വി​​​ട ന​​​ശീ​​​ക​​​ര​​​ണം. മേ​​​യ് 16ന് ​​​ദേ​​​ശീ​​​യ ഡെ​​​ങ്കി​​​പ്പ​​​നി ദി​​​ന​​​മാ​​​ണ്.

‘ഡെ​​​ങ്കി​​​പ്പ​​​നി പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ ന​​​മു​​​ക്ക് കൈ​​​കോ​​​ര്‍​ക്കാം’ എ​​​ന്ന​​​താ​​​ണ് ഈ ​​​വ​​​ര്‍​ഷ​​​ത്തെ ഡെ​​​ങ്കി​​​പ്പ​​​നി​​​ദി​​​ന സ​​​ന്ദേ​​​ശം. ഡെ​​​ങ്കി​​​പ്പ​​​നി​​​യു​​​ടെ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടാ​​​ല്‍ സ്വ​​​യം ചി​​​കി​​​ത്സ ഒ​​​ഴി​​​വാ​​​ക്കി ഉ​​​ട​​​ന്‍ ഡോ​​​ക്ട​​​റു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം ചി​​​കി​​​ത്സ തേ​​​ടേ​​​ണ്ട​​​താ​​​ണ്. നേ​​​ര​​​ത്തേ​​യു​​​ള്ള രോ​​​ഗ​​​നി​​​ര്‍​ണ​​​യ​​​വും ചി​​​കി​​​ത്സ​​​യും രോ​​​ഗം വ​​​ഷ​​​ളാ​​​കു​​​ന്ന​​​തും മ​​​ര​​​ണ​​​വും ത​​​ട​​​യാ​​​ൻ സാ​​​ധ്യ​​മാ​​കു​​മെ​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.