മ​ത്സ്യ​മേ​ഖ​ല 23ന് ​പ​ണി​മു​ട​ക്കും
മ​ത്സ്യ​മേ​ഖ​ല 23ന്  ​പ​ണി​മു​ട​ക്കും
Monday, May 16, 2022 1:59 AM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​വി​​​ല കു​​റ​​യ്ക്ക​​ണ​​മെ​​ന്നും മ​​​ത്സ്യ​​​മേ​​​ഖ​​​ല അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന വി​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്ക് പ​​​രി​​​ഹാ​​​രം വേ​​ണ​​മെ​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ര​​​ള മ​​​ത്സ്യ​​​മേ​​​ഖ​​​ലാ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി 23ന് ​​​മേ​​​ഖ​​​ല​​​യി​​​ല്‍ ഒ​​​ന്ന​​​ട​​​ങ്കം പ​​​ണി​​​മു​​​ട​​​ക്ക് സം​​​ഘ​​​ടി​​​പ്പി​​​ക്കും. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ഒ​​​രു പൊ​​​തു മി​​​നി​​​മം പ​​​രി​​​പാ​​​ടി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ രൂ​​​പീ​​​ക​​​രി​​​ച്ച ഐ​​​ക്യ​​​പ്ര​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ള മ​​​ത്സ്യ​​​മേ​​​ഖ​​​ലാ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി.

കേ​​​ര​​​ള റീ​​​ജ​​​ണ​​​ല്‍ ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ല്‍, അ​​​ഖി​​​ല കേ​​​ര​​​ള ധീ​​​വ​​​ര സ​​​ഭ, കേ​​​ര​​​ള സ്വ​​​ത​​​ന്ത്ര മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​ന്‍, കേ​​​ര​​​ള ബോ​​​ട്ട് ഓ​​​പ​​​റേ​​​റ്റേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, കേ​​​ര​​​ള ലാ​​​റ്റി​​​ന്‍ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍, സ്വ​​​ത​​​ന്ത്ര മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​ന്‍, ഉ​​​ള്‍​നാ​​​ട​​​ന്‍ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഫോ​​​റം, കേ​​​ര​​​ള ലേ​​​ബ​​​ര്‍ മൂ​​​വ്‌​​​മെ​​​ന്‍റ്, ട്രി​​​വാ​​​ന്‍​ഡ്രം മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ഫോ​​​റം തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ള്‍ സ​​​മി​​​തി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്.


സ​​​മ​​​ര​​​പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ വി. ​​​ദി​​​ന​​​ക​​​ര​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജോ​​​സ​​​ഫ് സേ​​​വ്യ​​​ര്‍ ക​​​ള​​​പ്പു​​​ര​​​യ്ക്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.