25 കോ​ടി ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ബീ​മു​ക​ൾ ത​ക​ർ​ന്നു
25 കോ​ടി ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ബീ​മു​ക​ൾ ത​ക​ർ​ന്നു
Tuesday, May 17, 2022 1:47 AM IST
മു​​​ക്കം (​​​കോ​​​ഴി​​​ക്കോ​​​ട്):​​​ കോ​​​ഴി​​​ക്കോ​​​ട്-മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന കൂ​​​ളി​​​മാ​​​ട് പാ​​​ല​​​ത്തി​​​ന്‍റെ ബീ​​​മു​​​ക​​​ൾ ത​​​ക​​​ർ​​​ന്നുവീ​​​ണു. പു​​​ഴ​​​യി​​​ൽ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യു​​​ടെ ഭാ​​​ഗ​​​ത്ത് നി​​​ർ​​​മി​​​ച്ച തൂ​​​ണു​​​ക​​​ൾ​​​ക്കു മു​​​ക​​​ളി​​​ലെ സ്ലാ​​​ബു​​​ക​​​ളാ​​ണു ത​​​ക​​​ർ​​​ന്ന​​​ത്. ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​മ്പ് ആ​​​രം​​​ഭി​​​ച്ച പാ​​​ല​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം ഏ​​​റെ​​​ക്കു​​​റെ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് അ​​​പ​​​ക​​ട​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​മ്പ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പാ​​​ല​​​ത്തി​​​ന്‍റെ മ​​​ല​​​പ്പു​​​റം ഭാ​​​ഗ​​​ത്തെ ക​​​ര​​​യോ​​​ട് ചേ​​​രു​​​ന്ന സ്പാ​​​നി​​​ലെ മൂ​​​ന്നുബീ​​​മു​​​ക​​​ൾ നീ​​​ക്കി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ഹൈ​​​ഡ്രോ​​​ളി​​​ക്ക് ജാ​​​ക്കി​​​യു​​​ടെ സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ​​​ലം ചെ​​​രി​​​യു​​​ക​​​യും അ​​​ത് മ​​​റ്റു ബീ​​​മു​​​ക​​​ളും ത​​​ക​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ക​​​യും ചെ​​​യ്ത​​​താ​​​യാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. 2019 മാ​​​ർ​​​ച്ചി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച പാ​​​ല​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം പ്ര​​​ള​​​യ​​​കാ​​​ല​​​ത്ത് പൂ​​​ർ​​​ണ​​​മാ​​​യും സ്തം​​​ഭി​​​ച്ചി​​​രു​​​ന്നു.


പ്ര​​​ള​​​യ​​​നി​​​ര​​​പ്പി​​​ന​​​നു​​​സ​​​രി​​​ച്ച് പാ​​​ല​​​ത്തി​​​ന് ഉ​​​യ​​​ര​​​മി​​​ല്ലെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണു നി​​​ർ​​​മാ​​​ണം നി​​​ല​​​ച്ച​​​ത്. പി​​​ന്നീ​​​ട് ഡി​​​സൈ​​​നിം​​​ഗ് വി​​​ഭാ​​​ഗം പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​ക​​​യും പാ​​​ല​​​ത്തി​​​ന്‍റെ ഉ​​​യ​​​ര​​​ത്തി​​​ലും ഡി​​​സൈ​​​നി​​​ലും മാ​​​റ്റം വ​​​രു​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​സ്റ്റി​​​മേ​​​റ്റും പു​​​തു​​​ക്കി. നേ​​​ര​​​ത്തെ 21.5 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു നി​​​ർ​​​മാ​​​ണച്ചെ​​​ല​​​വ്. പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റ് പ്ര​​​കാ​​​രം 25 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ചാ​​​ലി​​​യാ​​​റി​​​നു കു​​​റു​​​കെ​​​യു​​​ള്ള പാ​​​ലം ക​​​ഴി​​​ഞ്ഞ​​യാ​​​ഴ്ച മ​​​ന്ത്രി അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർ​​​കോ​​​വി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.