ഞാ​യ​റാ​ഴ്ച പു​തി​യ ലോ​ട്ട​റി, ഫി​ഫ്റ്റി-​ഫി​ഫ്റ്റി; വില 50 രൂപ
ഞാ​യ​റാ​ഴ്ച പു​തി​യ ലോ​ട്ട​റി,  ഫി​ഫ്റ്റി-​ഫി​ഫ്റ്റി; വില 50 രൂപ
Tuesday, May 17, 2022 1:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫി​​​ഫ്റ്റി-​​​ഫി​​​ഫ്റ്റി എ​​​ന്ന പേ​​​രി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന ലോ​​​ട്ട​​​റി പു​​​റ​​​ത്തി​​​റ​​​ക്കി സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ്. ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ​​​യും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി 10 ല​​​ക്ഷം രൂ​​​പ​​​യും ന​​​ൽ​​​കു​​​ന്ന ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റി​​​ന് 50 രൂ​​​പ​​​യാ​​​ണു വി​​​ല.

പു​​​തി​​​യ ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പി.​​​ആ​​​ർ. ചേം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചു.​​ ടി​​​ക്ക​​​റ്റു​​​ക​​​ൾ ഇ​​​ന്ന​​​ലെ മു​​​ത​​​ൽ വി​​​പ​​​ണി​​​യി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി. ഈ ​​​മാ​​​സം 29നാ​​​ണ് ആ​​​ദ്യ ന​​​റു​​​ക്കെ​​​ടു​​​പ്പ്.

കേ​​​ര​​​ള ലോ​​​ട്ട​​​റി​​​യു​​​ടെ പേ​​​രി​​​ൽ ഓ​​​ണ്‍​ലൈ​​​നി​​​ല​​​ട​​​ക്കം നി​​​ര​​​വ​​​ധി ത​​​ട്ടി​​​പ്പു​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കേ​​​ര​​​ള ലോ​​​ട്ട​​​റി​​​യു​​​ടെ ആ​​​ക​​​ർ​​​ഷ​​​ണീ​​​യ​​​ത ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ഇ​​​ത്ത​​​രം ദു​​​രു​​​പ​​​യോ​​​ഗം ന​​​ട​​​ക്കു​​​ന്ന​​​ത്. ഒ​​​രേ ന​​​ന്പ​​​ർ ഒ​​​ന്നി​​​ച്ചു കെ​​​ട്ടാ​​​ക്കി ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യും ന​​​ട​​​ക്കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും. ലോ​​​ട്ട​​​റി​​​യ​​​ടി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു സ​​​മ്മാ​​​ന​​​ത്തു​​​ക കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സാ​​​ന്പ​​​ത്തി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും വ​​​കു​​​പ്പ് ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ‘ഫി​​​ഫ്റ്റി-ഫി​​​ഫ്റ്റി’ ലോ​​​ട്ട​​​റി​​​യു​​​ടെ ആ​​​ദ്യവി​​​ൽ​​​പ്പ​​​ന​​​യും ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു. ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റു​​​മാ​​​ർ മ​​​ന്ത്രി​​​യി​​​ൽ​​​നി​​​ന്ന് ടി​​​ക്ക​​​റ്റു​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.