സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി
സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ  സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തും: മു​ഖ്യ​മ​ന്ത്രി
Tuesday, May 17, 2022 1:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​വീ​​​ക​​​രി​​​ക്കാ​​​നും മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ഈ ​​​ല​​​ക്ഷ്യ​​​ത്തോ​​​ടെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ എ​​​ഴു​​​ന്നൂ​​​റോ​​​ളം സേ​​​വ​​​ന​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​ക്കി​​​യ​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ആ​​​ധാ​​​ർ അ​​​ധി​​​ഷ്ഠി​​​ത യു​​​ണീ​​​ക് ത​​​ണ്ട​​​പ്പേ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


നാ​​​ലു വ​​​ർ​​​ഷം​​​കൊ​​​ണ്ടു കേ​​​ര​​​ള​​​ത്തി​​​ൽ സ​​​മ്പൂ​​​ർ​​​ണ ഡി​​​ജി​​​റ്റ​​​ൽ ഭൂ​​​സ​​​ർ​​​വേ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നു ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​നാ​​യ റ​​​വ​​​ന്യൂ മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ള​​​ക്ട​​​റേ​​​റ്റ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ യൂ​​​ണി​​​ക് ത​​​ണ്ട​​​പ്പേ​​​ർ ര​​​സീ​​​ത് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു ഏ​​​റ്റു​​​വാ​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.