സ്കൂൾ ബസുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പതിപ്പിക്കണം
സ്കൂൾ ബസുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പതിപ്പിക്കണം
Wednesday, May 18, 2022 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ​​വാ​​​ഹ​​​നങ്ങൾ സ്കൂ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഫി​​​റ്റ്ന​​​സ് സ്റ്റി​​​ക്ക​​​ർ പ​​​തി​​​ച്ചിരിക്കണമെന്ന് ഗതാഗത വകുപ്പിന്‍റെ മാർഗനിർദേശം. കു​​​ട്ടി​​​ക​​​ളെ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മ​​​റ്റു വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ൽ ഓ​​​ണ്‍ സ്കൂ​​​ൾ ഡ്യൂ​​​ട്ടി എ​​​ന്ന ബോ​​​ർ​​​ഡ് വ​​​യ്ക്ക​​​ണം.

വാ​​​തി​​​ലു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​നു തു​​​ല്യ​​​മാ​​​യ ഡോ​​​ർ അ​​​റ്റ​​​ൻ​​​ഡ​​​ർ​​​മാ​​​ർ വേ​​​ണം. സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ബ​​​സി​​​ൽ ക​​​യ​​​റാ​​​നും ഇ​​​റ​​​ങ്ങാ​​​നും അ​​​വ​​​ർ കു​​​ട്ടി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്ക​​​ണം. വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ സീ​​​റ്റിം​​​ഗ് ശേ​​ഷി അ​​​നു​​​സ​​​രി​​​ച്ച് മാ​​​ത്ര​​​മേ വാ​​​ഹ​​​ന​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ളെ യാ​​​ത്ര ചെ​​​യ്യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​വൂ. 12 വ​​​യ​​​സി​​​നു താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഒ​​​രു സീ​​​റ്റി​​​ൽ ര​​​ണ്ടു പേ​​​ർ​​​ക്ക് യാ​​​ത്ര ചെ​​​യ്യാം. നി​​​ന്നു യാ​​​ത്ര ചെ​​​യ്യാ​​​ൻ കു​​​ട്ടി​​​ക​​​ളെ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്. ഓ​​​രോ ട്രി​​​പ്പി​​​ലും യാ​​​ത്ര ചെ​​​യ്യു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ പേ​​​ര്, മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ര​​​ജി​​​സ്റ്റ​​​ർ സൂ​​​ക്ഷി​​​ക്ക​​​ണം. എ​​​ല്ലാ സ്കൂ​​​ൾ വാ​​​ഹ​​​ന​​​ത്തി​​​ലും ഫ​​​സ്റ്റ് എ​​​യ്ഡ് ബോ​​​ക്സ് സൂ​​​ക്ഷി​​​ക്ക​​​ണം.

വാ​​​ഹ​​​ന​​​ത്തി​​​ന​​​ക​​​ത്ത് ഫ​​​യ​​​ർ എ​​​ക്സ്റ്റിം​​​ഗ്യൂ​​​ഷ​​​ർ കാ​​​ണാ​​​വു​​​ന്ന രീ​​​തി​​​യി​​​ൽ ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്ക​​​ണം. കൂ​​​ളിം​​​ഗ് ഫി​​​ലിം, ക​​​ർ​​​ട്ട​​​ൻ എ​​​ന്നി​​​വ പാ​​​ടി​​​ല്ല. എ​​​മ​​​ർ​​​ജ​​​ൻ​​​സി എ​​​ക്സി​​​റ്റ് സം​​​വി​​​ധാ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. സ്കൂ​​​ളി​​​ന്‍റെ പേ​​​രും ഫോ​​​ണ്‍ ന​​​ന്പ​​​റും വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലും പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണം. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ പു​​​റ​​​കി​​​ൽ ചൈ​​​ൽ​​​ഡ് ലൈ​​​ൻ (1098) പോ​​​ലീ​​​സ് (100) ആം​​​ബു​​​ല​​​ൻ​​​സ് (102) ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് (101) തു​​ട​​ങ്ങി​​​യ ഫോ​​​ണ്‍ ന​​​ന്പ​​​റു​​​ക​​​ൾ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണം. ഡ്രൈ​​​വിം​​​ഗ് രീ​​​തി​​​ക​​​ൾ കു​​​ട്ടി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഓ​​​ടി​​​ക്കാ​​​ൻ ഡ്രൈ​​​വ​​​ർ​​​മാ​​​ർ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.