കു​ടും​ബ​ശ്രീ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അനന്തപുരിയിൽ നി​റ​പ്പ​കി​ട്ടാ​ർ​ന്ന തു​ട​ക്കം
കു​ടും​ബ​ശ്രീ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്  അനന്തപുരിയിൽ നി​റ​പ്പ​കി​ട്ടാ​ർ​ന്ന തു​ട​ക്കം
Wednesday, May 18, 2022 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​ശക്തീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ മു​​​ഖ​​​ശ്രീ​​​യാ​​​യ കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ ര​​​ജ​​​തജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് അ​​​ന​​​ന്ത​​​പു​​​രി​​​യി​​​ൽ നി​​​റ​​​പ്പ​​​കി​​​ട്ടാ​​​ർ​​​ന്ന തു​​​ട​​​ക്കം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നാ​​​ലാ​​​ഞ്ചി​​​റ ഗി​​​രി​​​ദീ​​​പം ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 1070 സി​​​ഡി​​​എ​​​സു​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചെ​​​ത്തി​​​യ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍​മാ​​​രെ സാ​​​ക്ഷിനി​​​ർ​​​ത്തി ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ മ​​​ന്ത്രി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ ഒ​​​രു വ​​​ർ​​​ഷം നീ​​​ണ്ടുനി​​​ൽ​​​ക്കു​​​ന്ന ര​​​ജ​​​ത ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തി​​​രിതെ​​​ളി​​​ച്ചു.

സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ‘എ​​​ന്‍റെ തൊ​​​ഴി​​​ല്‍ എ​​​ന്‍റെ അ​​​ഭി​​​മാ​​​നം’ പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ കീ​​​ഴി​​​ല്‍ ‘ഷീ ​​​കോ​​​ച്ച്’ വി​​​ഭാ​​​ഗം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. 20 ല​​​ക്ഷം പേ​​​ര്‍​ക്ക് തൊ​​​ഴി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക്കാ​​​യി അ​​​പേ​​​ക്ഷ​​​ക​​​രെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന സ​​​ര്‍​വേ അ​​​വ​​​സാ​​​നഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. ഈ ​​​അ​​​പേ​​​ക്ഷ​​​ക​​​രി​​​ല്‍നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍​ക്ക് ‘ഷീ ​​​കോ​​​ച്ചു’​​​ക​​​ള്‍ പ​​​രി​​​ശീ​​​ല​​​ന​​​വും കൗ​​​ണ്‍​സ​​​ലിം​​​ഗും ന​​​ല്‍​കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സാ​​​മൂ​​​ഹ്യ നീ​​​തി മ​​​ന്ത്രി ഡോ.​​​ ആ​​​ർ. ബി​​​ന്ദു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ാ​​​ലാ​​​ഞ്ചി​​​റ ഗി​​​രി​​​ദീ​​​പം ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ ക്ഷീ​​​രവി​​​ക​​​സ​​​ന മ​​​ന്ത്രി ജെ.​​​ ചി​​​ഞ്ചു​​​റാ​​​ണി, ന​​​ഗ​​​ര​​​സ​​​ഭമേ​​​യ​​​ര്‍ ആ​​​ര്യാ രാ​​​ജേ​​​ന്ദ്ര​​​ന്‍, വാ​​​ര്‍​ഡ് കൗ​​​ണ്‍​സി​​​ല​​​ര്‍ ജോ​​​ണ്‍​സ​​​ന്‍ ജോ​​​സ​​​ഫ്, ത​​​ദ്ദേ​​​ശസ്വ​​​യം​​​ഭ​​​ര​​​ണ അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ശാ​​​ര​​​ദാ മു​​​ര​​​ളീ​​​ധ​​​ര​​​ന്‍, കു​​​ടും​​​ബ​​​ശ്രീ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പി.​​​കെ. ശ്രീ​​​വി​​​ദ്യ, കു​​​ടും​​​ബ​​​ശ്രീ ഗ​​​വേ​​​ര്‍​ണിം​​​ഗ് ബോ​​​ഡി അം​​​ഗ​​​ങ്ങ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.