കാർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു
കാർ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു
Wednesday, May 18, 2022 2:37 AM IST
എ​രു​മേ​ലി: നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. എ​രു​മേ​ലി മു​ക്ക​ട ആ​ലാ​യി​ൽ സാ​ബു​വി​ന്‍റെ മ​ക​ൻ സ​ഞ്ജു (24) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30നു ​മു​ക്ക​ട-​പ്ലാ​ച്ചേ​രി റോ​ഡി​ലാ​ണ് അ​പ​ക​ടം. വീ​ട്ടി​ൽ​നി​ന്ന് സ്വ​ന്തം കാ​റി​ൽ പോ​യ സ​ഞ്ജു അ​ല്പ ദൂ​രം ചെ​ന്ന​പ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം നഷ്ടപ്പെട്ട് അ​പ​ക​ടം സം​ഭ​വി​ച്ചതാകാമെന്നാണ് പോലീസിന്‍റെ പ്രാ​ഥ​മി​ക നിഗ മനം.

റോ​ഡി​ൽ​നി​ന്ന് 30 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണു കാ​ർ മ​റി​ഞ്ഞ​ത്. റാ​ന്നി​യി​ൽ​നി​ന്നു ഫ​യ​ർ ഫോ​ഴ്സ് എ​ത്തി ഏ​റെ ശ്ര​മ​ക​ര​മാ​യാ​ണ് സ​ഞ്ജു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്. എ​ന്നാ​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വാ​ഹ​ന​ത്തി​നു ത​ക​രാ​ർ ഉ​ണ്ടാ​യി​രു​ന്നോ എ​ന്നു സം​ശ​യി​ക്കു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം സം​സ്ക​രി​ക്കും. മ​ണി​മ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ഷാ​ജി​മോ​ൻ, എ​സ്ഐ ബേ​ബി വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.