കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള വ​ർ​ധ​ന​യ്ക്കെ​തി​രാ​യ ഹ​ര്‍​ജി മാ​റ്റി
കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ  ശ​മ്പ​ള വ​ർ​ധ​ന​യ്ക്കെ​തി​രാ​യ ഹ​ര്‍​ജി മാ​റ്റി
Thursday, May 19, 2022 2:07 AM IST
കൊ​​​ച്ചി: വൈ​​​ദ്യു​​​തി നി​​​ര​​​ക്കു കൂ​​​ട്ടാ​​​നി​​​ട​​​യാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ കെ​​​എ​​​സ്ഇ​​​ബി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​വും ശ​​​മ്പ​​​ള​​​വും കൂ​​​ട്ടു​​​ന്ന​​​ത് ചോ​​​ദ്യം ചെ​​​യ്ത് കേ​​​ര​​​ള ഹൈ ​​​ടെ​​​ന്‍​ഷ​​​ന്‍ ആ​​​ന്‍​ഡ് എ​​​ക്സ്ട്രാ ഹൈ ​​​ടെ​​​ന്‍​ഷ​​​ന്‍ ഇ​​​ന്‍​ഡ​​​സ്ട്രി​​​യ​​​ല്‍ ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ക​​​ണ്‍​സ്യൂ​​​മേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ കെ​​​എ​​​സ്ഇ​​​ബി കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി. തു​​​ട​​​ര്‍​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി ര​​​ണ്ടാ​​​ഴ്ച ക​​​ഴി​​​ഞ്ഞു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.

കെ​​​എ​​​സ്ഇ​​​ബി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​വും ശ​​​മ്പ​​​ള​​​വും വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള ബോ​​​ര്‍​ഡി​​​ന്‍റെ ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ​​​യാ​​​ണ് ഹ​​​ര്‍​ജി​​​യി​​​ല്‍ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത്. വി​​​വി​​​ധ തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ സ​​​മ്മ​​​ര്‍​ദ​​​ത്തെ തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു തീ​​​രു​​​മാ​​​ന​​​മെ​​​ന്നും അ​​​ടി​​​സ്ഥാ​​​ന ശ​​​മ്പ​​​ള​​​ത്തി​​​ല്‍ 40 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. പു​​​തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ളും ശ​​​മ്പ​​​ള വ​​​ര്‍​ധ​​​ന​​​യും വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് വ​​​ര്‍​ധി​​​പ്പി​​​ക്കും.


കെ​​​എ​​​സ്ഇ​​​ബി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ളവ​​​ര്‍​ധ​​​ന​​​യ്ക്ക് സ​​​ര്‍​ക്കാ​​​ര്‍ അം​​​ഗീ​​​കാ​​​രം ന​​​ല്‍​കു​​​ന്ന​​​തു​​​വ​​​രെ വൈ​​​ദ്യു​​​തി നി​​​ര​​​ക്കു കൂ​​​ട്ട​​​രു​​​തെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഒ​​​രു ഉ​​​പ​​​ഹ​​​ര്‍​ജി​​​യും ഇ​​​തോ​​​ടൊ​​​പ്പം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​നോ​​​ടും കെ​​​എ​​​സ്ഇ​​​ബി​​​യോ​​​ടും മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കാ​​​ന്‍ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.