പാചകവാതക വില വീണ്ടും കൂട്ടി
പാചകവാതക വില വീണ്ടും കൂട്ടി
Friday, May 20, 2022 2:20 AM IST
കൊ​ച്ചി: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യി​ൽ ന​ട്ടം​തി​രി​യു​ന്ന സാ​ധാ​ര​ണ​ക്കാ​ര​ന് ഇ​രു​ട്ട​ടി​യാ​യി വീ​ണ്ടും പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു. ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് 3.50 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ 14.2 കി​ലോ സി​ലി​ണ്ട​റി​ന് 1,010 രൂ​പ​യാ​യി.

ഈ ​മാ​സം ഇ​ത് ര​ണ്ടാം​ത​വ​ണ​യാ​ണ് ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന്‍റെ വി​ല കൂ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് 50 രൂ​പ കൂ​ട്ടി​യി​രു​ന്നു. 2021 ഏ​പ്രി​ൽ മു​ത​ൽ ഗാ​ർ​ഹി​ക സി​ലി​ണ്ട​റി​ന് 190 രൂ​പ​യി​ല​ധി​ക​മാ​ണ് വ​ർ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.