ക്ര​മ​സ​മാ​ധാ​ന ​പ്ര​ശ്ന​മു​ണ്ടാ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണംം: ഹൈ​ക്കോ​ട​തി
ക്ര​മ​സ​മാ​ധാ​ന ​പ്ര​ശ്ന​മു​ണ്ടാ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണംം: ഹൈ​ക്കോ​ട​തി
Saturday, May 21, 2022 1:00 AM IST
കൊ​​​ച്ചി: പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ ഇ​​​ന്നു ന​​​ട​​​ത്തു​​​ന്ന വോ​​​ള​​​ന്‍റി​​​യ​​​ര്‍ മാ​​​ര്‍​ച്ചും ബ​​​ജ്‌​​റം​​​ഗ്ദ​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ന​​​ട​​​ത്തു​​​ന്ന ബൈ​​​ക്ക് റാ​​​ലി​​​യും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്ന​​​മു​​​ണ്ടാ​​​ക്കി​​​ല്ലെ​​​ന്ന് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം.

ഒ​​​രേ ദി​​​വ​​​സം ന​​​ട​​​ക്കു​​​ന്ന റാ​​​ലി​​​ക​​​ള്‍ സം​​​ഘ​​​ര്‍​ഷ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നും ഇ​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ആ​​​ര്‍. രാ​​​മ​​​രാ​​​ജ​​​വ​​​ര്‍​മ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നാ​​​ണ് ഈ ​​​നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യ​​​ത്.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ല്‍ അ​​​ടു​​​ത്തി​​​ടെ ആ​​​ര്‍​എ​​​സ്എ​​​സ്, എ​​​സ്ഡി​​​പി​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. എ​​​സ്ഡി​​​പി​​​ഐ, പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് പ്ര​​​വ​​​ര്‍​ത്ത​​​ക​​​രി​​​ല്‍ പ​​​ല​​​രും കൊ​​​ല​​​പാ​​​ത​​​ക​ കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​ണ്.


തീ​​​വ്ര​​​വാ​​​ദ സ്വ​​​ഭാ​​​വ​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​യാ​​​ണി​​​തെ​​​ന്ന് അ​​​ടു​​​ത്തി​​​ടെ ഹൈ​​​ക്കോ​​​ട​​​തി ത​​​ന്നെ ഒ​​​രു വി​​​ധി​​​ന്യാ​​​യ​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. കൊ​​​ല്ല​​​പ്പെ​​​ട്ട ബി​​​ജെ​​​പി നേ​​​താ​​​വ് ര​​​ഞ്ജി​​​ത്ത് ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ ജ​​​ന്മ​​​നാ​​​ട്ടി​​​ലാ​​​ണ് പോ​​​പ്പു​​​ല​​​ര്‍ ഫ്ര​​​ണ്ട് വോ​​​ള​​ന്‍റി​​​യ​​​ര്‍ മാ​​​ര്‍​ച്ച് ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തേ​​​പോ​​​ലെ കൊ​​​ല്ല​​​പ്പെ​​​ട്ട എ​​​സ്ഡി​​​പി​​​ഐ നേ​​​താ​​​വ് കെ.​​​എ​​​സ്. ഷാ​​​നി​​​ന്‍റെ ജ​​​ന്മ​​​നാ​​​ട്ടി​​​ലാ​​​ണ് ബ​​​ജ്‌​​റം​​ഗ്​​​ദ​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​ര്‍ ബൈ​​​ക്ക് റാ​​​ലി ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.