പോ​ലീ​സു​കാ​ർ ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വം: പ​ന്നി​ക്കെ​ണി വ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
പോ​ലീ​സു​കാ​ർ ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വം: പ​ന്നി​ക്കെ​ണി വ​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Saturday, May 21, 2022 1:31 AM IST
പാ​​​ല​​​ക്കാ​​​ട്: മു​​​ട്ടി​​​ക്കു​​​ള​​​ങ്ങ​​​ര കെ​​​എ​​​പി ര​​​ണ്ടാം ബ​​​റ്റാ​​​ലി​​​യ​​​നി​​​ലെ ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ ഷോ​​​ക്കേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ന്നി​​​ക​​​ളെ കൊ​​​ല്ലാ​​​ൻ വൈ​​​ദ്യു​​​തി കെ​​​ണി വ​​​ച്ച​​​യാ​​​ളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. മു​​​ട്ടി​​​ക്കു​​​ള​​​ങ്ങ​​​ര വാ​​​ർ​​​ക്കാ​​​ട് തോ​​​ട്ട​​​ക്ക​​​ര വീ​​​ട്ടി​​​ൽ സു​​​രേ​​​ഷി(49)​​​നെ​​​യാ​​​ണ് ഹേ​​​മാം​​​ബി​​​ക​​​ന​​​ഗ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

സു​​​രേ​​​ഷ് വീ​​​ട്ടു​​​പ​​​റ​​​ന്പി​​​ൽ കാ​​​ട്ടു​​​പ​​​ന്നി​​​യെ പി​​​ടി​​​ക്കാ​​​നാ​​​യി ഒ​​​രു​​​ക്കി​​​യ വൈ​​​ദ്യു​​​ത കെ​​​ണി​​​യി​​​ൽ മീ​​​ൻ പി​​​ടി​​​ക്കാ​​​ൻ അ​​​തു​​​വ​​​ഴി​​​യി​​​റ​​​ങ്ങി​​​യ പോ​​​ലീ​​​സു​​​കാ​​​ർ കു​​​ടു​​​ങ്ങി​​​യെ​​​ന്നാ​​​ണു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ.
കാ​​​ട്ടു​​​പ​​​ന്നി​​​യെ വൈ​​​ദ്യു​​​തി കെ​​​ണി​​​വ​​​ച്ചു പി​​​ടി​​​ച്ച​​​തി​​​നു സു​​​രേ​​​ഷി​​​നെ​​​തി​​​രെ വ​​​നം​​​വ​​​കു​​​പ്പ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.


കെ​​​എ​​​പി ക്യാ​​​ന്പി​​​ലെ ഹ​​​വി​​​ൽ​​​ദാ​​​ർ​​​മാ​​​രാ​​​യ എ​​​ല​​​വ​​​ഞ്ചേ​​​രി കു​​​ള​​​ന്പ​​​ള​​​ക്കോ​​​ട് കു​​​ഞ്ഞു​​​വീ​​​ട്ടി​​​ൽ മാ​​​രി​​​മു​​​ത്തു​​​ചെ​​​ട്ടി​​​യാ​​​രു​​​ടെ മ​​​ക​​​ൻ അ​​​ശോ​​​ക് കു​​​മാ​​​ർ (35), ത​​​രൂ​​​ർ അ​​​ത്തി​​​പ്പൊ​​​റ്റ കു​​​ണ്ടു​​​പ​​​റ​​​ന്പ് വീ​​​ട്ടി​​​ൽ പ​​​രേ​​​ത​​​നാ​​​യ കെ.​​​സി. മാ​​​ങ്ങോ​​​ട​​​ന്‍റെ മ​​​ക​​​ൻ എം. ​​​മോ​​​ഹ​​​ൻ​​​ദാ​​​സ് (36) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മ​​​ണി​​​യോ​​​ടെ ക്യാ​​​ന്പി​​​നു പി​​​റ​​​കു​​​വ​​​ശ​​​ത്തു​​​ള്ള വ​​​യ​​​ലി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.