ഇ​ടു​ക്കി അ​ണ​ക്കെ​ട്ടിൽ ജ​ല​നി​ര​പ്പ് 2,340 അ​ടി​യാ​യി
ഇ​ടു​ക്കി  അ​ണ​ക്കെ​ട്ടിൽ ജ​ല​നി​ര​പ്പ്  2,340 അ​ടി​യാ​യി
Saturday, May 21, 2022 1:40 AM IST
ചെ​​റു​​തോ​​ണി: ക​​ഴി​​ഞ്ഞ ഒ​​രാ​​ഴ്ച​​യാ​​യി പെ​​യ്യു​​ന്ന മ​​ഴ​​യി​​ൽ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടു സ​​മൃ​​ദ്ധ​​മാ​​യി​​ത്തു​​ട​​ങ്ങി. ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ ജ​​ല​​മെ​​ത്തി​​ക്കു​​ക എ​​ന്ന ല​​ക്ഷൃ​​ത്തോ​​ടെ നി​​ർ​​മി​​ച്ച അ​​ഞ്ചു ഡ്രൈ​​വേ​​ർ​​ഷ​​ൻ പ​​ദ്ധ​​തി​​ക​​ളും തു​​ട​​ർ​​ച്ച​​യാ​​യ മ​​ഴ​​യി​​ൽ സ​​ജീ​​വ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്.​


ഇ​​തി​​നു പു​​റ​​മേ ക​​ല്ലാ​​ർ, ഇ​​ര​​ട്ട​​യാ​​ർ, ട​​ണ​​ലു​​ക​​ളും നി​​റ​​ഞ്ഞു​​ക​​വി​​ഞ്ഞ് ഇ​​ടു​​ക്കി ജ​​ല​​സം​​ഭ​​ര​​ണി​​യി​​ലേ​​ക്കു വെ​​ള്ള​​മൊ​​ഴു​​ക്ക് ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​മെ​​ന്നാ​​ണ് കെ​എ​സ്ഇ​​ബി​​യു​​ടെ പ്ര​​തീ​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.