ഹെ​റോ​യി​ന്‍ പി​ടി​കൂ​ടിയ സം​ഭ​വം അ​ന്വേ​ഷ​ണ​ത്തി​ന് എ​ന്‍​ഐ​എ​യും
ഹെ​റോ​യി​ന്‍ പി​ടി​കൂ​ടിയ സം​ഭ​വം അ​ന്വേ​ഷ​ണ​ത്തി​ന് എ​ന്‍​ഐ​എ​യും
Sunday, May 22, 2022 2:26 AM IST
കൊ​​​ച്ചി: കൊ​​ച്ചി പു​​​റം​​​ക​​​ട​​​ലി​​​ല്‍ ല​​​ക്ഷ​​​ദ്വീ​​​പ് തീ​​​ര​​​ത്തി​​​ന​​​ടു​​​ത്ത് 1,526 കോ​​​ടി രൂ​​​പ വി​​​ല വ​​​രു​​​ന്ന 218 കി​​​ലോ​​ഗ്രാം ഹെ​​​റോ​​​യി​​​ന്‍ പി​​​ടി​​​കൂ​​​ടി​​​യ കേ​​​സി​​​ല്‍ എ​​​ന്‍​ഐ​​​എ (ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ന്‍​സി) പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ ക​​​ന്യാ​​​കു​​​മാ​​​രി, നാ​​​ഗ​​​ര്‍​കോ​​​വി​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് (ഡി​​​ആ​​​ര്‍​ഐ) ഇ​​​ന്ന​​​ലെ വ്യാ​​​പ​​​ക റെ​​​യ്ഡ് ന​​​ട​​​ത്തി.


വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ ര​​ണ്ടു ബോ​​​ട്ടു​​​ക​​​ളി​​​ല്‍നി​​​ന്നാ​​യാ​​ണു ഹെ​​​റോ​​​യി​​​ന്‍ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള 20 പേ​​​രെ ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ തോ​​​പ്പും​​​പ​​​ടി കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ല്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച ഹെ​​​റോ​​​യി​​​ന്‍ പാ​​​ക്കി​​​സ്ഥാ​​​ന്‍ വ​​​ഴി​​യാ​​ണ് എ​​​ത്തി​​​ച്ച​​തെ​​ന്നാ​​ണ് ഡി​​​ആ​​​ര്‍​ഐ നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.