അ​ഡ്വ. ആ​ർ. സ​തീ​ഷ്കു​മാ​റും പ്ര​വ​ർ​ത്ത​ക​രും എ​ൻ​സി​പി​യി​ലേ​ക്ക്
അ​ഡ്വ. ആ​ർ. സ​തീ​ഷ്കു​മാ​റും പ്ര​വ​ർ​ത്ത​ക​രും എ​ൻ​സി​പി​യി​ലേ​ക്ക്
Sunday, May 22, 2022 2:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ഡ്വ. ആ​​​ർ. സ​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-എ​​​സ്, എ​​​ൻ​​​സി​​​പി​​​യി​​​ൽ ല​​​യി​​​ക്കു​​​ന്നു. പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും യോ​​​ഗം ചേ​​​ർ​​​ന്നു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക​​​യും എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി. ചാ​​​ക്കോ​​​യു​​​മാ​​​യി ല​​​യ​​​നം സം​​​ബ​​​ന്ധി​​​ച്ചു ച​​​ർ​​​ച്ച ന​​​ട​​​ത്തി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തു​​​ക​​​യായി​​​രു​​​ന്നു.

ചൊ​​​വ്വാ​​​ഴ്ച കൊ​​​ച്ചി​​​യി​​​ൽ എ​​​ൻ​​​സി​​​പി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ശ​​​ര​​​ദ് പ​​​വാ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ൻ​​​സി​​​പി ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ പാ​​​ർ​​​ട്ടി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് അ​​​ഡ്വ. ആ​​​ർ. സ​​​തീ​​​ഷ്കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

അ​​​വി​​​ഭ​​​ക്ത കെ​​എ​​​സ് യു​​​വി​​​ലൂ​​​ടെ വി​​​ദ്യാ​​​ർ​​​ഥി രാ​​​ഷ്ട്രീ​​​യം ആ​​​രം​​​ഭി​​​ച്ച സ​​​തീ​​​ഷ്കു​​​മാ​​​ർ 1978 ലെ ​​​കോ​​​ണ്‍​ഗ്ര​​​സ് പി​​​ള​​​ർ​​​പ്പി​​​നു ശേ​​​ഷം കോ​​​ണ്‍​ഗ്ര​​​സ്- യു, ​​​കോ​​​ണ്‍​ഗ്ര​​​സ്- എ​​​സ്, എ​​​ൻ​​​സി​​​പി എ​​​ന്നീ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന നേ​​​തൃ​​​ത​​​ല​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. 2001 ൽ ​​​എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്ന കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് - ജോ​​​സ​​​ഫി​​​ൽ ചേ​​​ർ​​​ന്നു. പാ​​​ർ​​​ട്ടി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. തു​​​ട​​​ർ​​​ന്നു സ്ക​​​റി​​​യ തോ​​​മ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. സ്ക​​​റി​​​യ തോ​​​മ​​​സി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ട്ടി പി​​​ള​​​രു​​​ക​​​യും ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​നാ​​​യി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ര​​​ണ്ടു ത​​​വ​​​ണ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​സ​​​ഭ കൗ​​​ണ്‍​സി​​​ല​​​റും ടൗ​​​ണ്‍ പ്ലാ​​​നിം​​​ഗ് സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.