ബ്രൂ​വ​റി-​ഡി​സ്റ്റി​ല​റി അ​ഴി​മ​തി​ക്കേ​സി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു ക​ളി​ക്കു​ന്നു: ചെ​ന്നി​ത്ത​ല
ബ്രൂ​വ​റി-​ഡി​സ്റ്റി​ല​റി അ​ഴി​മ​തി​ക്കേ​സി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു ക​ളി​ക്കു​ന്നു: ചെ​ന്നി​ത്ത​ല
Sunday, May 22, 2022 2:27 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബ്രൂ​​​​വ​​​​റി-​​​​ഡി​​​​സ്റ്റി​​​​ല​​​​റി അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും രേ​​​​ഖ​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​തെ സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​ളി​​​​ച്ചു ക​​​​ളി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു മു​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ബ്രൂ​​​​വ​​​​റി അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ൽ അ​​​​ബ്കാ​​​​രി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യാ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നും ഇ​​​​തി​​​​ൽ അ​​​​ഴി​​​​മ​​​​തി​​​​യു​​​​ണ്ടെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് താ​​​​ൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ്ര​​​​ത്യേ​​​​ക വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ ഹ​​​​ർ​​​​ജി ന​​​​ൽ​​​​കി​​​​യ​​​​ത്.


ഈ ​​​​ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് കോ​​​​ട​​​​തി രേ​​​​ഖ​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. അ​​​​ഴി​​​​മ​​​​തി ക​​​​യ്യോ​​​​ടെ പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്ന ഭ​​​​യ​​​​മാ​​​​ണ് രേ​​​​ഖ​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ത്ത​​​​തി​​​​ന്‍റെ പി​​​​ന്നി​​​​ലു​​​​ള്ള​​​​ത്. ഈ ​​​​കേ​​​​സി​​​​ൽ മൊ​​​​ഴി ന​​​​ൽ​​​​കാ​​​​ൻ മു​​​​ൻ​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​നോ​​​​ടും വി.​​​​എ​​​​സ്.​​​​സു​​​​നി​​​​ൽ കു​​​​മാ​​​​റി​​​​നോ​​​​ടും കോ​​​​ട​​​​തി ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടും ഹാ​​​​ജ​​​​രാ​​​​രാ​​​​ത്ത​​​​ത് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ ഭ​​​​യ​​​​മു​​​​ള്ള​​​​തു കൊ​​​​ണ്ടാ​​​​ണെ​​​​ന്നും ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല ആ​​​​രോ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.