പൂഞ്ഞാർ: മകൻ മരിച്ചതിന് മണിക്കൂറുകൾക്കകം അമ്മയും മരിച്ചു. തീക്കോയി ചേരിമല വരകുകാലായിൽ ത്രേസ്യാമ്മ മാണി (96) ആണ് മകൻ ജോർജ് മാണി (വക്കച്ചൻ-55) മരിച്ച് എട്ട് മണിക്കൂറിനുള്ളിൽ മരിച്ചത്. അസുഖബാധിതനായ ജോർജ് മാണി വെള്ളിയാഴ്ച രാത്രി 11. 30 നും ത്രേസ്യാമ്മ മാണി ശനിയാഴ്ച രാവിലെ ഏഴിനുമാണ് മരിച്ചത്.
പരേതനായ മാണിയുടെ ഭാര്യയായ ത്രേസ്യാമ്മ പൂഞ്ഞാർ വാളിയാങ്കൽ കുടുംബാംഗമാണ്. മറ്റ് മക്കൾ: മാമ്മി, കുട്ടിയച്ചൻ, ഏലിക്കുട്ടി, കുഞ്ഞൂഞ്ഞ്, തൊമ്മച്ചൻ, ബെന്നി, പരേതരായ അപ്പച്ചൻ. മരുമക്കൾ: ലില്ലിക്കുട്ടി പിണക്കാട്ട് കണ്ടമംഗലം, കുഞ്ഞുമോൻ കൊട്ടാരത്തിൽ വെള്ളികുളം, ഓമന കണംകൊന്പിൽ എലിവാലി, ഷേർളി ചാലിൽ മണിയംകുന്ന്, ഡോളി തറപ്പേൽ പയസ്സ്മൗണ്ട്, ബീന പുത്തൻപുരയ്ക്കൽ കാഞ്ഞിരപ്പള്ളി, ആൻസി ഏർത്തേൽ പെരിങ്ങുളം, പരേതനായ കുര്യാച്ചൻ വെട്ടത്ത് ഇടപ്പാടി.
ജോർജിന്റെ ഭാര്യ ഡോളി പയസ്സ്മൗണ്ട് തറപ്പേൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ഡോണ (ഡി.എസ്.ടി. ചെത്തിമറ്റം), ഡിസ്ന (വിദ്യാർഥിനി, സെന്റ് ജോർജ് കോളജ് അരുവിത്തുറ), ഡെൽന (വിദ്യർഥിനി മേരി ക്യൂൻസ് കാഞ്ഞിരപ്പള്ളി). ഇരുവരുടെയും സംസ്കാരം ഞായറാഴ്ച 12ന് ചേരിമല വരകുകാലായിൽ ബെന്നിയുടെ വീട്ടിലാരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.