വിടപറഞ്ഞത് 200 ലേ​​​റെ തെ​​​ന്നി​​​ന്ത്യ​​​ൻ സി​​​നി​​​മ​​​ക​​​ളി​​ൽ പാ​​ടി​​യ ഗാ​​യി​​ക
വിടപറഞ്ഞത് 200 ലേ​​​റെ തെ​​​ന്നി​​​ന്ത്യ​​​ൻ സി​​​നി​​​മ​​​ക​​​ളി​​ൽ പാ​​ടി​​യ ഗാ​​യി​​ക
Monday, May 23, 2022 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ​യാ​യി​രു​ന്ന സം​ഗീ​ത ‘കു​രു​തി’​യി​ലെ തീം ​സോ​ങ് ആ​ണ് മ​ല​യാ​ള​ത്തി​ൽ ഒ​ടു​വി​ലാ​യി പാ​ടി​യ​ത്. പ​ഴ​ശി​രാ​ജ​യി​ലെ ’ഓ​ട​ത്ത​ണ്ടി​ൽ താ​ളം കൊ​ട്ടും’, രാ​ക്കി​ളി​പ്പാ​ട്ടി​ലെ ’ധും ​ധും ധും ​ദൂ​രെ​യേ​തോ’ എ​ന്ന ഗാ​ന​വും കാ​ക്ക​ക്കു​യി​ലി​ലെ ’ആ​ലാ​രേ ഗോ​വി​ന്ദ’, അ​യ്യ​പ്പ​നും കോ​ശി​യി​ലെ ’താ​ളം പോ​യി ത​പ്പും പോ​യി’ തു​ട​ങ്ങി​യ​വ മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ ഗാ​ന​ങ്ങ​ളാ​ണ്.​

കെ.​ബി.​സു​ന്ദ​രാം​ബാ​ൾ അ​ന​ശ്വ​ര​മാ​ക്കി​യ ’ജ്ഞാ​ന​പ്പ​ഴ​ത്തെ പി​ഴി​ന്ത്’ അ​വ​രു​ടെ ശ​ബ്ദ​ത്തെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം ആ​ല​പി​ക്കാ​നു​ള്ള അ​പാ​ര​മാ​യ സി​ദ്ധി​യും സം​ഗീ​ത​യെ പ്ര​ശ​സ്ത​യാ​ക്കി. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​വി​ത​ര​ണ​ച്ച​ട​ങ്ങി​ൽ സം​ഗീ​ത ഈ ​കീ​ർ​ത്ത​നം ആ​ല​പി​ക്കു​ന്ന​തി​ന് സാ​ക്ഷി​യാ​യ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത വേ​ദി​യി​ലേ​ക്ക് ക​യ​റി​വ​ന്ന് ത​ന്‍റെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ത്തു​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല ഉൗ​രി സം​ഗീ​ത​യ്ക്കു സ​മ്മാ​നി​ച്ചി​രു​ന്ന​ത് ഏ​റെ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യി​രു​ന്നു.


മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി നൂ​റി​ലേ​റെ ഓ​ഡി​യോ കാ​സ​റ്റു​ക​ൾ​ക്കാ​യും പാ​ടി. ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ എ​ന്ന നി​ല​യി​ലും പേ​രെ​ടു​ത്ത സം​ഗീ​ത എ​ല്ലാ പ്ര​മു​ഖ ഗാ​യ​ക​ർ​ക്കു​മൊ​പ്പം വി​ദേ​ശ​ത്ത് ഗാ​ന​മേ​ള​ക​ളും അ​വ​ത​രി​പ്പി​ച്ചു. അ​ടു​ക്ക​ള​യി​ൽ പ​ണി​യു​ണ്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ സം​ഗീ​ത സം​വി​ധാ​ന രം​ഗ​ത്തും ഇ​വ​ർ ചു​വ​ടു​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.