മേയ് മാസത്തെ ശന്പള വിതരണം: അ​ധി​കസ​ഹാ​യം തേ​ടി കെ​എ​സ്ആ​ർ​ടി​സി
മേയ് മാസത്തെ ശന്പള വിതരണം: അ​ധി​കസ​ഹാ​യം തേ​ടി കെ​എ​സ്ആ​ർ​ടി​സി
Monday, May 23, 2022 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മേ​​​യ് മാ​​​സ​​​ത്തെ ശ​​​മ്പ​​​ളം, സ​​​മ​​​യ​​​ത്ത് ന​​​ൽ​​​കു​​​ന്ന​​​തി​​​ന് കൂ​​​ടു​​​ത​​​ൽ സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യം തേ​​​ടി കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി. 65 കോ​​​ടി രൂ​​​പ ധ​​​ന​​​സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റ് ധ​​​ന​​​വ​​​കു​​​പ്പി​​​ന് ക​​​ത്ത് ന​​​ൽ​​​കി. പ​​​തി​​​വാ​​​യി ന​​​ൽ​​​കു​​​ന്ന 30 കോ​​​ടി​​​ക്ക് പു​​​റ​​​മെ 35 കോ​​​ടി രൂ​​​പ കൂ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. മേ​​​യ് മാ​​​സ​​​ത്തെ അ​​​വ​​​സാ​​​ന പ്രവൃ​​​ത്തിദി​​​വ​​​സമാ​​​യ 31ന് ​​​ആ​​​ണ് ശ​​​മ്പ​​​ളം ന​​​ൽ​​​കേ​​​ണ്ട​​​ത്. ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യു​​​മാ​​​യി മു​​​ന്പ് ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ, ഓ​​​രോ മാ​​​സ​​​ത്തേ​​​യും ശ​​​മ്പ​​​ളം പി​​​റ്റേ മാ​​​സം അ​​​ഞ്ചാം തീ​​​യ​​​തി​​​ക്ക് മു​​​ൻ​​​പാ​​​യി ന​​​ൽ​​​കാ​​​മെ​​​ന്ന ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ ശ​​​മ്പ​​​ള വി​​​ത​​​ര​​​ണം ഏ​​​റെ​​​ക്കു​​​റെ ഇ​​​ന്ന​​​ല​​​യോ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​യി.​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​ക​​​മാ​​​യി 20 കോ​​​ടി രൂ​​​പ കൂ​​​ടി ന​​​ൽ​​​കി​​​യ​​​തോ​​​ടെ​​​യാ​​​ണ് പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​മാ​​​യ​​​ത്. എ​​​ന്നാ​​​ൽ എ​​​ണ്ണൂ​​​റോ​​​ളം ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തെ ശ​​​മ്പ​​​ളം വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രം. ക​​​ഴി​​​ഞ്ഞ മാ​​​സ​​​ത്തെ​​​ക്കാ​​​ൾ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് ഈ ​​​മാ​​​സം കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് മു​​​മ്പി​​​ലു​​​ള്ള​​​ത്.


ടി​​​ക്ക​​​റ്റ് വ​​​രു​​​മാ​​​നം കൊ​​​ണ്ട് മാ​​​ത്രം ശ​​​മ്പ​​​ളം ന​​​ൽ​​​കാ​​​നാ​​​വി​​​ല്ല. 30 കോ​​​ടി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ പ്ര​​​തീ​​​ക്ഷി​​​ക്കേ​​​ണ്ടെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ർ​​​ത്തി​​​ച്ച് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു . പ​​​ക്ഷെ 65 കോ​​​ടി​​​യി​​​ല്ലാ​​​തെ മു​​​ന്നോ​​​ട്ട് നീ​​​ങ്ങാ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജ്മെ​​​ന്‍റ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം അ​​​ഞ്ചാം തീ​​​യ​​​തി​​​ക്കു മു​​​ൻ​​​പ് ശ​​​മ്പ​​​ളം ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ശ​​​ക്ത​​​മാ​​​ക്കു​​​ക​​​യാ​​​ണ് യൂ​​​ണി​​​യ​​​നു​​​ക​​​ൾ. ഇ​​​ത​​​ട​​​ക്ക​​​മു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​മാ​​​യി ആ​​​റാം തീ​​​യ​​​തി മു​​​ത​​​ൽ വി​​​വി​​​ധ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​നു​​​ക​​​ൾ പ്ര​​​ക്ഷോ​​​ഭം തു​​​ട​​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.