ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Thursday, May 26, 2022 1:55 AM IST
മുണ്ടക്കയം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിക്കാരന് മരിച്ചു. പുഞ്ചവയൽ പശ്ചിമ ഇഞ്ചപ്ലാക്കൽ ഗോപാലൻ- സുലോചന ദന്പതികളുടെ മകൻ ജി. ഷൈൻമോൻ (30) ആണ് മരണമടഞ്ഞത്.
ഇന്നലെ വൈകുന്നേരം 5.30 ന് ആനിക്കുന്ന് ഇറക്കത്തിലായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് ഇറക്കം ഇറങ്ങി വന്ന ബൈക്ക് നിയന്ത്രണം വിട്ട് ബസിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൈനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈജു സഹോദരനാണ്.