കോഴിക്കോട്: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ അഞ്ചുപുസ്തകങ്ങള്കൂടി പുറത്തിറങ്ങുന്നു. രണ്ട് ഇംഗ്ളീഷ് പുസ്തകങ്ങളും മൂന്നു മലയാളം പുസ്തകങ്ങളുമാണ് പുറത്തിറങ്ങുന്നത്. ഇതോടെ ഗവര്‍ണറുടെ പുസ്തകങ്ങളുടെ എണ്ണം 148 ആവും.
28ന് ഉച്ചയ്ക്ക് 12ന് തുശൂര്‍ കാസിനോ ഹാളിലാണു പ്രകാശന ചടങ്ങ്. ആകാശവീഥിയിലൂടെ, ഗോവ വിമോചനവും മലയാളികളും, ചിമ്പായ് എന്നീ മലയാളം പുസ്തകങ്ങളും ഗവര്‍ണര്‍ അഡ്രസസ് ഗോവ, ഓണ്‍ സോഷ്യല്‍ ഹാര്‍മണി എന്നീ ഇംഗ്ളീഷ് പുസ്തകങ്ങളുമാണു പുറത്തിറങ്ങുന്നത്.
ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.ഗോപിനാഥ് അധ്യക്ഷത വഹിക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മൂന്ന് പുസ്തകങ്ങളും മന്ത്രി സജി ചെറിയാന് രണ്ട് പുസ്തകങ്ങളും പ്രകാശനം ചെയ്യും. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സ്വാമി നന്ദാത്മജനാനന്ദ, ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണന്, അഡ്വ.കെ.കെ അനീഷ്കുമാര്‍ എന്നിവരാണു പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലുമായി 19 കവിതാ സമാഹാരങ്ങളടക്കം 143 പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായി ഇതുവരെ വെളിച്ചം കണ്ടിട്ടുണ്ട്. ചരിത്രം, നിയമം, സാമ്പത്തികം, രാഷ്ട്രീയം, സാംസ്കാരികം, സാമൂഹികം, സാഹിത്യം, ജീവിതരേഖകള്‍, യാത്രാ വിവരണം എന്നീ മേഖലകളിലായി എഴുതിയ നൂറു കണക്കിനു ലേഖനങ്ങള്‍ ഗ്രന്ഥരൂപത്തില്‍ വെളിച്ചം കണ്ടു.
സര്ഗാത്മകസാഹിത്യരംഗത്താകട്ടെ കവിതയ്ക്കു പുറമേ കഥയിലും വിവര്‍ത്തനത്തിലുമെല്ലാം അദ്ദേഹം കൈവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 149, 150 പുസ്തകങ്ങളായ ലോക്ക് ഡൗണ്‍ കവിതകള്‍ (കവിതാസമാഹാരം), തത്ത വരാതിരിക്കില്ല (കഥാ സമാഹാരം) എന്നിവ അടുത്തു തന്നെ കോഴിക്കോട്ടുവച്ച് പ്രകാശനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.